കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന്‍ രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിയില്‍ പറയുന്നു. രഞ്ജിത്തിനെതിരെ ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2012 ല്‍ ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു.
ആ നമ്പറില്‍ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. അതനുസരിച്ച് മെസ്സേജ് അയച്ചപ്പോള്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വരാന്‍ നിര്‍ദേശിച്ചു. മുറിയിലെത്തിയപ്പോള്‍ രഞ്ജിത്ത് മദ്യപിച്ചിരുന്നു. യുവാവിന് മദ്യം നല്‍കുകയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കി, പീഡിപ്പിച്ചുവെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കി.
അതേ ഹോട്ടലില്‍ താമസിച്ചിരുന്ന തന്റെ 'നടി'യായ കാമുകിയെ കാണിക്കണമെന്ന് പറഞ്ഞാണ് രഞ്ജിത്ത് നഗ്‌നചിത്രങ്ങള്‍ എടുത്തതെന്നും യുവാവ് പറയുന്നു. തന്റെ കണ്ണുകള്‍ സുന്ദരമാണ് എന്നു രഞ്ജിത്ത് പറഞ്ഞതായും യുവാവ് സൂചിപ്പിച്ചു. രഞ്ജിത്ത് തന്നോട് കാണിച്ച ലൈംഗിക ചൂഷണം പൊലീസിനോട് തുറന്നു പറയുമെന്നും യുവാവ് വ്യക്തമാക്കി.
പിന്നീട് രഞ്ജിത്ത് അവസരം നല്‍കാതെ ഒഴിവാക്കി. സിനിമയില്‍ ചാന്‍സ് ലഭിക്കാതായതോടെ, താന്‍ മാനസികമായി തളര്‍ന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നും യുവാവ് വെളിപ്പെടുത്തി. ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates