നോബിൾ 
Kerala

പ്രണയം നടിച്ച് ലൈം​ഗിക ചൂഷണം; ന​ഗ്ന ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ പങ്കിട്ടു; എറണാകുളം സ്വ​ദേശി പിടിയിൽ

പ്രണയം നടിച്ച് ലൈം​ഗിക ചൂഷണം; ന​ഗ്ന ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ പങ്കിട്ടു; എറണാകുളം സ്വ​ദേശി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണി പണം തട്ടുകയും അശ്ലീല സൈറ്റുകളിൽ പങ്കുവയ്ക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. എറണാകുളം ചെല്ലാനം സ്വദേശി നോബിൾ പ്രകാശാണ് പിടിയിലായത്. തിരുവനന്തപുരം വലിയമലയിലാണ് സംഭവം. 

വലിയമല സ്വദേശിയായ പെൺകുട്ടി തിരുവനന്തപുരത്ത് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുമ്പോഴാണ് നോബിളിനെ പരിചയപ്പെടുന്നത്. ഹോസ്റ്റലിലെ ജീവനക്കാരിയുടെ മകനായിരുന്ന നോബിൾ പെൺകുട്ടിയോട് പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. 

രണ്ട് വർഷത്തോളം പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി നഗ്ന ദൃശ്യങ്ങൾ പകർ‍ത്തി ഭീഷണിപ്പെടുത്തി ഒന്നരലക്ഷത്തിലേറെ രൂപയാണ് കൈക്കലാക്കിയത്. ചില ആളുകളിൽ നിന്ന് പണം വാങ്ങിയ നോബിൾ പെൺകുട്ടിയോട് അവർക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചു.

ഇതിന് വഴങ്ങാതായതോടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ്‌
ചെയ്തു. ഇതോടെയാണ് പെൺകുട്ടി വലിയമല പൊലീസിൽ പരാതി നൽകിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT