പ്രതി ജിന്‍ഷാദ് വീഡിയോ സ്ക്രീന്‍ഷോട്ട്
Kerala

ചൂണ്ടയിടാനെന്ന് പറഞ്ഞ് എട്ടുവയസുകാരനെ കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും

മുമ്പും ഇയാള്‍ കുട്ടിയെ രണ്ടുതവണ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എട്ടുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 27-കാരനായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. എടക്കര ഉണിച്ചന്തം പുതുവന്‍ചോല വീട്ടില്‍ ജിന്‍ഷാദിനെ (30) ആണ് നിലമ്പൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.

2021 നവംബര്‍ ഒന്നിന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ചൂണ്ടയിടാനെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയാണ് പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മുമ്പും ഇയാള്‍ കുട്ടിയെ രണ്ടുതവണ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയിരുന്നു.

വകുപ്പ് 363 പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും അടക്കാനാണ് ശിക്ഷാവിധി. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 പ്രകാരം 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും അക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം സാധാരണ തടവും അനുഭവിക്കണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറ്റുവകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറു മാസം സാധാരണ തടവും, 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറു മാസം സാധാരണ തടവും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. പ്രതിയെ തടവുശിക്ഷയ്ക്കായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. എടക്കര പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി എസ് മഞ്ജിത്ത് ലാല്‍ ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT