നിവിന്‍ പോളി ഫെയ്‌സ്ബുക്ക്
Kerala

നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതി; യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ട യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ടതിന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. 12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്.

പീഡനക്കേസില്‍ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്. യൂട്യൂബര്‍മാര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. സിനിമയില്‍ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിന്‍പോളിയും സംഘവും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതില്‍ നിവിനടക്കം ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത്.

നടനെതിരെ പീഡന പരാതി ഉയര്‍ന്നതോടെ യുവതിക്കെതിരെയും നിവിനെ അനുകൂലിച്ചു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നടനെതിരെ യുവതി ഉന്നയിക്കുന്നത് വ്യാജ പരാതിയാണെന്ന് ആരോപിച്ചായിരുന്നു പ്രചാരണം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസിനെ സമീപിച്ചതും കേസെടുത്തതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT