പ്രതീകാത്മക ചിത്രം 
Kerala

ലൈം​ഗിക ദൃശ്യങ്ങൾ കാണിച്ച് ഭീഷണി; പണം തട്ടിപ്പിന് ഇരയായോ? പരാതി നൽകാൻ വാട്സ്ആപ്പ് നമ്പറുമായി പൊലീസ്

ബ്ലാക്ക് മെയിലിങ്, മോർഫിങ്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ നമ്പറിൽ അറിയിക്കാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദ സന്ദേശം എന്നീ മാർ​ഗങ്ങളിലൂടെ പരാതി നൽകാം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്. വ്യക്തികളുടെ ലൈം​ഗിക ദൃശ്യങ്ങൾ ഓൺ ലൈനിൽ ചിത്രീകരിച്ചു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നതു ഉൾപ്പെടെയുള്ള സംഭവങ്ങളിലെ പരാതികൾ ഈ നമ്പറിൽ അറിയിക്കാം. 9497980900 എന്ന നമ്പറാണ് പൊലീസ് പങ്കിട്ടത്. 

ബ്ലാക്ക് മെയിലിങ്, മോർഫിങ്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ നമ്പറിൽ അറിയിക്കാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദ സന്ദേശം എന്നീ മാർ​ഗങ്ങളിലൂടെ പരാതി നൽകാം. 

അതേസമയം ഈ നമ്പറിൽ നേരിട്ട് വിളിക്കാൻ സാധിക്കില്ല. ഈ സംവിധാനം പ്രവർത്തിക്കും. ആവശ്യമെങ്കിൽ പൊലീസ് പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങൾ ശേഖരിക്കും. പൊലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു