പ്രതീകാത്മക ചിത്രം 
Kerala

മൊബൈല്‍ വാങ്ങിക്കൊടുത്തു, അശ്ലീലചിത്രങ്ങള്‍ കാട്ടി പീഡിപ്പിച്ചു; നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് പിടിയിൽ

നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിൽ യുവാവിനെ തമിഴ്‌നാട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കളീക്കല്‍ കടപ്പുറത്ത് സാദിഖ് (35) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തശേഷം അശ്ലീലദൃശ്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. ഒളിവില്‍ക്കഴിഞ്ഞ ഇയാളെ തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്ന് ഇരവിപുരം പൊലീസാണ് പിടികൂടിയത്. 

കഴിഞ്ഞ ഡിസംബറില്‍ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന