വയനാട്ടില്‍ വിജയം ആഘോഷിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍  
Kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐ തേരോട്ടം

തെരഞ്ഞെടുപ്പ് നടന്ന 202 കോളജുകളില്‍ 127 കോളജുകള്‍ എസ്എഫ്‌ഐ വിജയിച്ചു. 35 കോളജുകള്‍ തിരിച്ചുപിടിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. സര്‍വകലാശാലക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന 202 കോളജുകളില്‍ 127 കോളജുകള്‍ എസ്എഫ്‌ഐ വിജയിച്ചു. 35 കോളജുകള്‍ തിരിച്ചുപിടിച്ചു.

തൃശൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 32 കോളജുകളില്‍ 30 കോളജുകളിലും എസ്എഫ്‌ഐ ഉജ്വല വിജയം നേടി. നേരത്തെ പത്തു കോളജുകള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 32 കോളജുകളില്‍ 25 കോളജുകളില്‍ എസ്എഫ്‌ഐ വിജയിച്ചു. രക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെ കലാലയം മണ്ണാര്‍ക്കാട് എംഇഎസ് കോളജ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം എംഎസ്എഫില്‍ നിന്നും തിരിച്ചുപിടിച്ചു.

മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 73 കോളേജുകളില്‍ 30 കോളജുകള്‍ എസ്എഫ്‌ഐ വിജയിച്ചു. കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 49 കോളജുകളില്‍ 31 കോളജുകള്‍ എസ്എഫ്‌ഐ നേടി. എതിരില്ലാതെ 12 കോളജുകളില്‍ എസ്എഫ്‌ഐ വിജയിച്ചിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് എന്നിവ കെഎസ്‌യുവില്‍ നിന്നും കുന്നമംഗലം എസ്എന്‍ഇഎസ്, ഗവ. കോളജ് കുന്ദമംഗലം, ഗവ. കോളജ് കോടഞ്ചേരി, സിഎസ്‌ഐ വിമന്‍സ് കോളജ് ചോമ്പാല, ഗവ. കോളജ് കൊടുവള്ളി എന്നീ കോളജുകള്‍ യുഡിഎസ്എഫില്‍ നിന്നും തിരിച്ചുപിടിച്ചു. ഗവ ആര്‍ട്‌സ് കോളജ്മീഞ്ചന്ത, ഗവ കോളജ് കൊയിലാണ്ടി ഉള്‍പ്പടെ കോഴിക്കോട് ജില്ലയിലെ 12ഗവ കോളജില്‍ 11ലും എസ്എഫ്‌ഐ വിജയിച്ചു.വയനാട് ജില്ലയില്‍ 16ല്‍ 11 കോളജുകള്‍ എസ്എഫ്‌ഐ വിജയിച്ചു.

SFI achieves massive victory in the College Union elections under Calicut University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT