എസ്എഫ്ഐ ബാനർ/ ടെലിവിഷൻ ദൃശ്യം 
Kerala

'സംഘിഖാൻ, നിങ്ങളെ ഇവിടെ സ്വാ​ഗതം ചെയ്യുന്നില്ല'- ​ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കറുത്ത ബാനർ

വെങ്ങാലൂരിൽ റോ‍ഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ എസ്എഫ്ഐ ഉയർത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയിലെത്തുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയിൽ എസ്എഫ്ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോ‍ഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ എസ്എഫ്ഐ ഉയർത്തിയത്. 

'സംഘിഖാൻ നിങ്ങളെ ഇവിടെ സ്വാ​ഗതം ചെയ്യുന്നില്ല'- എന്നാണ് ഇം​ഗ്ലീഷിലുള്ള ബാനറിലെ വാചകം.

ഭൂ പതിവ് നിയമ ഭേ​ദ​ഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ‍ഡിഎഫ് ഇന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഹർത്താലിനിടെ ​ഗവർണർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്.  പിന്നാലെയാണ് എസ്എഫ്ഐയുടെ ബാനർ പ്രത്യക്ഷപ്പെട്ടത്. 

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എൽഡിഎഫ് ഹർത്താൽ. 

പരിപാടിയിൽ നിന്നു പിന്നോട്ടില്ലെന്നു വ്യാപാരി വ്യവസയി ഏകോപന സമിതി ഉറച്ച നിലപാടിലാണ്. പരിപാടിയിൽ പങ്കെടുക്കുമെന്നു ​ഗവർണറും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം