വി ഡി സതീശന്‍ / ഫയല്‍ ചിത്രം 
Kerala

'ക്രിമിനലുകളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ തുടലിട്ടു പൂട്ടണം'

പ്രകോപനമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്എഫ്ഐയുടെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രിമിനലുകളുടെ സംഘമാണ് സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയുമെന്നും അദ്ദേഹം തുറന്നടിച്ചു. 

പ്രകോപനമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ക്രിമിനലുകളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ തുടലിട്ടു പൂട്ടണമെന്നും സതീശൻ പറഞ്ഞു. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് ഓർക്കണമെന്നും സതീശൻ വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് ഇത്. രാഹുലിനെതിരെ സിപിഎം സംഘപരിവാറുമായി  കൈകോർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

അതിനിടെ വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചു. നാളത്തെ തൻ്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയാണ് വിഡി സതീശൻ വയനാട്ടിലേക്ക് പോകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT