കെ സുധാകരന്‍/ ഫെയ്‌സ്ബുക്ക്‌ 
Kerala

എസ്എഫ്‌ഐ അടിയന്തരമായി പിരിച്ചുവിടണം; കെ സുധാകരന്‍

എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രിന്‍സിപ്പലിന് ക്യാസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്എഫ്ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ 12 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണ്. കയ്യൂക്കിന്റെ ബലത്തില്‍ കലാലയങ്ങളില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് സമരാഭാസം നടത്തുന്ന എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചുവിടുകയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

സ്വാതന്ത്ര്യം, സോഷ്യലിസം, മതേതരത്വം എന്നിങ്ങനെ എഴുതിവെച്ചിട്ട് അക്രമം, അരാജകത്വം, ഏകാധിപത്യം എന്നിവയാണ് നടപ്പാക്കുന്നത്. അക്രമത്തിലും ഗുണ്ടായിസത്തിലും രക്തച്ചൊരിച്ചിലിലും വിശ്വസിക്കുന്ന മാതൃസംഘടനയെ ആണ് ഇവര്‍ മാതൃകയാക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ അക്രമിച്ചതിനും കൊടിമരം നശിപ്പിച്ചതിനും എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തതിന്റെ പ്രതികാരമാണ് അധ്യാപകര്‍ക്കെതിരെ തീര്‍ത്തത്. മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്‍മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് ക്യാമ്പസുകളില്‍ എസ്എഫ്‌ഐയുടെ കുട്ടിസഖാക്കള്‍ വിലസുന്നത്. ക്രിമിനലുകളെ സ്പോണ്‍സര്‍ ചെയ്യുന്ന സംഘടനയായി എസ്എഫ്‌ഐ മാറി.-അദ്ദേഹം ആരോപിച്ചു.

അധ്യാപകരെ ആക്രമിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ പേരിന് കേസെടുത്ത് രക്ഷപ്പെടാന്‍ അനുവദിക്കരുത്. അതിരുകടന്ന പിണറായി ഭക്തിയില്‍ കാഴ്ചക്കാരായി മാറിനിന്ന് രസിച്ച പൊലീസ് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. മലയാളഭാഷയ്ക്ക് നിരവധി പദസമ്പത്ത് സംഭാവന ചെയ്ത വ്യക്തിയാണ് പിണറായി വിജയന്‍. നികൃഷ്ടജീവി, കുലംകുത്തി, എടാ ഗോപാലകൃഷ്ണാ, കീടം, നാറി, പരനാറി, ചെറ്റ, ചെറ്റത്തരം എന്നൊക്കെ അദ്ദേഹം പലരെയും അധിക്ഷേപിച്ച് ആക്രോശിച്ചപ്പോള്‍ കുലുങ്ങിച്ചിരിച്ച സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ ഇപ്പോള്‍ ഫ്യൂഡല്‍ മനഃസ്ഥിതിയുടെ താത്വികാവലോകനത്തിലേക്കു പോകാതെ, പിണറായിയെ ചോദ്യം ചെയ്യാനും തിരുത്താനുമാണ് തയ്യാറാകേണ്ടതെന്നും കെ സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രശാന്തിനെ മാറ്റും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ്രസിഡന്‍റ്; ദേവകുമാറും സമ്പത്തും പരിഗണനയില്‍

വെറും 5 സിനിമകളിൽ നായകൻ, അച്ഛന് പിന്നാലെ ഹാട്രിക് അടിച്ച് മോനും; 'ഡീയസ് ഈറെ' 50 കോടി ക്ലബ്ബിൽ

'രണ്ടെണ്ണം അടിച്ചാല്‍ മിണ്ടാതിരുന്നോണം'; മദ്യപിച്ചതിന്റെ പേരില്‍ ബസില്‍ കയറ്റാതിരിക്കാനാകില്ലെന്ന് മന്ത്രി ഗണേഷ് കുമാർ

ഞാന്‍ പറഞ്ഞ സീനില്‍ ആളുകള്‍ കൂവി, അന്ന് മമ്മൂക്ക എന്നെ വിളിച്ചൂ; ഇംഗ്ലീഷ് പറഞ്ഞാല്‍ ഡേറ്റ് കിട്ടും: കലാഭവന്‍ അന്‍സാര്‍

'90 ശതമാനം ഭക്ഷണവും ആവിയിൽ വേവിച്ചത്, ക്രേവിങ്സ് ഉണ്ടാവാതിരിക്കാൻ ഞാൻ ചെയ്യുന്നത്'; വിരാട് കോഹ്‌ലിയുടെ ഡയറ്റ് പ്ലാൻ

SCROLL FOR NEXT