എക്സാലോജിക്, വീണ വിജയൻ ഫയൽ ചിത്രം
Kerala

രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയത് അഴിമതി മറയ്ക്കാനെന്ന് എസ്എഫ്‌ഐഒ; സിഎംആര്‍എല്‍ ഹര്‍ജി വിധി പറയാന്‍ മാറ്റി

എസ്എഫ്‌ഐഒ അന്വേഷണത്തെ ന്യായീകരിച്ച് ആദായനികുതി വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണത്തെ ന്യായീകരിച്ച് ആദായനികുതി വകുപ്പ്. അഴിമതിപ്പണം സിഎംആര്‍എല്ലില്‍ നിന്നും കൈമാറിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറയ്ക്കാനാണെന്ന് എസ്എഫ്‌ഐഒ വ്യക്തമാക്കി. സിഎംആര്‍എല്ലിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും എസ്എഫ്‌ഐഒ അറിയിച്ചു. എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹര്‍ജി വിധി പറയാനായി ഡല്‍ഹി ഹൈക്കോടതി മാറ്റി.

കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നിയമപരമായി നിലനില്‍ക്കില്ലെന്നും അതിനാല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടിനെക്കുറിച്ചാണ് എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയത്. ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം തുടങ്ങിയത്.

സാധാരണ ഗതിയില്‍ ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡില്‍ വിഷയം വരികയും ഒരു ഉത്തരവ് വരികയും ചെയ്താല്‍ പിന്നീട് മറ്റൊരു അന്വേഷണം ചട്ടപ്രകാരമല്ലെന്നായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചത്. സെറ്റില്‍മെന്റ് ബോര്‍ഡിന് ലഭിച്ച രേഖകള്‍ രഹസ്യ സ്വഭാവമുള്ളവയാണ്. ആ രേഖകളുടെ അടിസ്ഥാനത്തില്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നത് ശരിയല്ലെന്നും സിഎംആര്‍എല്‍ വാദിച്ചു.

സാധാരണ ഗതിയില്‍ സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് നല്‍കിയാല്‍ കോടതിയില്‍ അത് ചോദ്യം ചെയ്യാമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ആ സാഹചര്യത്തില്‍ അന്വേഷണം നടത്തുന്നത് ചട്ടപ്രകാരം തെറ്റല്ല. രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ കൈമാറാന്‍ നിലവിലെ നിയമപ്രകാരം തടസ്സമില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. തുടര്‍ന്ന് ഇരുവിഭാഗങ്ങളോടും തങ്ങളുടെ വാദങ്ങള്‍ ഒരാഴ്ചയ്ക്കകം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

വിദ്യാര്‍ഥികളുടെ പഠന ഭാരം ലഘൂകരിക്കും, സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

'ചില കടലാസുകള്‍ ചോദിച്ചപ്പോള്‍ എന്തിന് സ്വയം വെടിവെച്ചു? കോണ്‍ഫിഡന്റ് മുതലാളിക്ക് കോണ്‍ഫിഡന്‍സ് ഇല്ലാതായി': സന്തോഷ് പണ്ഡിറ്റ്

പല്ലുവേദനയോട് ബൈ പറയാം

ഫിറ്റ്നസ് മാത്രമല്ല, തലച്ചോറിന്റെ ചെറുപ്പം നിലനിർത്താനും സ്ട്രെങ്ത് ട്രെയിനിങ്

SCROLL FOR NEXT