ബല്‍റാം, ഷാഫി പറമ്പില്‍, എഎ റഹിം / ഫയല്‍ 
Kerala

'ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം,(ഐ) ഫോണ്‍ സിപി(ഐ)എംലെ (ഐ)' ; റഹിമിനെ ട്രോളി ഷാഫിയും ബല്‍റാമും

'എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുക!'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലൈഫ് മിഷന്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ വിലയേറിയ ഐ ഫോണ്‍ ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ആണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. 

'ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം. (ഐ) ഫോണ്‍ സി പി (ഐ) എം ലെ (ഐ)'. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഐഫോണ്‍ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല, എന്താണിത്ര വൈകിയത് എന്നേയുള്ളൂ.
എന്നാല്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചര്‍മ്മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകും. എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുക!

വി ടി ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഐ ഫോണ്‍ 
ഐ ഗ്രൂപ്പ് 
പണ്ടേ ഐ വീക്‌നെസായതുകൊണ്ടാണ് എന്നായിരുന്നു ഒക്ടോബറില്‍ റീമിന്റെ പോസ്റ്റ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാനായി സ്വപ്ന ഐ ഫോണ്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ രേഖാമൂലം അറിയിച്ച വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു റഹീമിന്റെ പോസ്റ്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണിയിട്ടില്ല; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'സ്വർ​ഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും'; സഹോദരിക്ക് ആശംസകളുമായി ഷൈൻ

പവന് കുറഞ്ഞത് ആയിരം രൂപ; സ്വര്‍ണവില ഗ്രാമിന് 14,135 രൂപ

മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു, ബന്ധു പിടിയിൽ

കാത്തിരിപ്പിന് ഫലം കണ്ടു, കമലാക്ഷിയമ്മ തിരികെ വീട്ടിലേക്ക്, അച്ഛന് മറവി രോഗമെന്ന് മകൻ

SCROLL FOR NEXT