വിഡി സതീശന്‍ 
Kerala

'കേരളത്തിന് ഇനി പുതിയ മുഖം..പുതിയ ശൈലി..'; ഷാഫി, മാത്യു കുഴല്‍നാടന്‍, ബല്‍റാം..., സതീശനെ അഭിനന്ദിച്ച് നേതാക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് പിന്നാലെ നിയുക്ത മുഖ്യമന്ത്രിക്ക് നേതാക്കളും എംഎല്‍എമാരും ആശംസകള്‍ അറിയിക്കുകയാണ്. വിഡി സതീശന്റെ ഒരു ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആശംസകള്‍ അറിയിച്ചത്. 'കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായ വിഡി സതീശന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് പിന്നാലെ ഷാഫി പറമ്പില്‍ എംപിയും വി ഡി സതീശന് അഭിനന്ദനം അറിയിച്ചു. 'കേരളത്തിന്റെ, കോണ്‍ഗ്രസ്സിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങള്‍' ഇതായിരുന്നു ഷാഫിയുടെ പോസ്റ്റ്.

ജനങ്ങളുടെ ഇഷ്ടം പ്രതിഫലിപ്പിക്കുന്ന പ്രഖ്യാപനമന്നാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി ടി ബല്‍റാമിന്റെ പോസ്റ്റ്. ' അങ്ങനെ കേരളം കേള്‍ക്കാന്‍ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നു. കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ടിരിക്കുന്നു.

ജനഹിതം മാനിച്ചുകൊണ്ടല്ലാതെ ഒരു യഥാര്‍ത്ഥ ജനാധിപത്യ പാര്‍ട്ടിക്ക് തീരുമാനമെടുക്കാനാവില്ല. സോദ്ദേശ്യമായ ജനവികാരത്തെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂര്‍വ്വമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിന്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍. കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റേയോ മാത്രം മുഖ്യമന്ത്രിയായല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയായാണ് വി ഡി സതീശന്റെ ഈ വരവ്. ഇനി ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ നാളുകളാണ്. വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട്, പ്രതീക്ഷകള്‍ കാത്തുകൊണ്ട്, നല്ല ഭാവിയുടെ സ്വപ്നങ്ങള്‍ കണ്ടുകൊണ്ട്. നമുക്കൊരുമിച്ച് ചുവടുവയ്ക്കാം. നമുക്കതിന് കഴിയും, കാരണം, ഇത് കേരളമാണ്. നമ്മുടെ മുഖ്യമന്ത്രി വി ഡി സതീശനാണ് ബല്‍റാം കുറിച്ചു.

കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാംകൂട്ടത്തിലും സതീശനെ അഭിനന്ദിച്ചു. 'രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്. ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളില്‍ സമരം ചെയ്ത പതിനായിരക്കണക്കിന് സഹപ്രവര്‍ത്തകര്‍, ക്രൂരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി രക്തം ചൊരിഞ്ഞ സാധാരണക്കാര്‍, ഭീകരവാദികളെ പോലെ വീടുകളില്‍ കയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട നിരപരാധികള്‍, ഒരു സ്ഥാനവും പ്രതിഫലവും പ്രതീക്ഷിക്കാതെ വീടുവീടാന്തരം കയറി ജനാധിപത്യത്തിനായി വോട്ട് അഭ്യര്‍ത്ഥിച്ച പ്രവര്‍ത്തകര്‍, അവരുടെ സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം. അവരുടെ പ്രതീക്ഷയും പരിശ്രമവും ഇന്ന് ജനങ്ങളുടെ സര്‍ക്കാരായി രൂപം കൊണ്ടിരിക്കുന്നു. ആ സര്‍ക്കാരിനെ നയിക്കാനുള്ള ദൗത്യം ഹൈക്കമാന്‍ഡ് ശ്രീ. വി ഡി സതീശനെ ഏല്‍പ്പിച്ചിരിക്കുന്നു. ജനഹിതം മുന്‍നിര്‍ത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാര്‍ഥ്യമാക്കുന്ന ഒരു ഭരണമായി ഈ സര്‍ക്കാര്‍ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ രാഹുല്‍ കുറിച്ചു.

പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും സതീശന്റെ ഫോട്ടോ പങ്കിട്ട് ആശംസകള്‍ നേര്‍ന്നു.കേരളത്തിന് ഇനി, പുതിയ മുഖം.., പുതിയ ശൈലി.. പ്രീയപ്പെട്ട ശ്രീ വി ഡി സതീശന് അഭിനന്ദനങ്ങള്‍ അഭിവാദ്യങ്ങള്‍ എന്നായിരുന്നു മൂവാറ്റുപുഴയില്‍ എംഎല്‍എ മാത്യു കുഴല്‍നാടന്റെ കുറിപ്പ്. അങ്കമാലിയില്‍ എംഎല്‍എ റോജി എം ജോണും സതീശനെ അഭിനന്ദിച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു.

Shafi, Mathew Kuzhalnadan, Balram..., leaders congratulate Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ പാത; സൗദിയും തുര്‍ക്കിയും ചരിത്ര കരാറില്‍ ഒപ്പുവെച്ചു

കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി മമത; നിര്‍ണായക നീക്കം

SCROLL FOR NEXT