ഷാജഹാന്‍ 
Kerala

ഷാജഹാന്‍ വധം: എല്ലാ പ്രതികളും പിടിയില്‍, നാളെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ്

ഒളിവിലായിരുന്ന 6 പ്രതികള്‍ കൂടി ഇന്ന് പിടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന 6 പ്രതികള്‍ കൂടി ഇന്ന് പിടിയിലായി. മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. രണ്ട് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. ഇതോടെ കേസിലെ  8 പ്രതികളും പിടിയിലായി. പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 

ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജന്‍, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയില്‍ നിന്ന് പിടിയിലായത്. അനീഷ് ആണ് ഷാജഹാനെ ആദ്യം വെട്ടിയത്. കാലിലായിരുന്നു വെട്ടിയത്. ഷാജഹാന്‍ ഓടിപ്പോകാതിരിക്കാന്‍ ആയിരുന്നു ഇത്. തുടര്‍ന്ന് ഒന്നാം പ്രതി ശബരീഷും ഷാജഹാനെ വെട്ടി. കൊലയ്ക്ക് വേണ്ട് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയായിരുന്നു മറ്റ് പ്രതികള്‍. 

ഇതില്‍ മൂന്നാം പ്രതി നവീനെ പട്ടാമ്പിയില്‍ നിന്നും ആറാം പ്രതി സിദ്ധാര്‍ത്ഥനെ പൊള്ളാച്ചിയില്‍ നിന്നും ഇന്നു രാവിലെ പിടികൂടിയിരുന്നു. ആയുധങ്ങള്‍ എത്തിച്ച് നല്‍കിയത് നവീന്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പാലക്കാട്ടെ ഒരു ഹോട്ടലില്‍ പ്രതികള്‍ ഒത്തുകൂടിയിരുന്നു. തുടര്‍ന്ന് മൂന്ന് സംഘങ്ങളായി ഒളിവില്‍ പോകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി