ഷാറൂഖ് സെയ്ഫി 
Kerala

ആരെയും തള്ളിയിട്ടിട്ടില്ല, ആരെങ്കിലും വീഴുന്നതും കണ്ടില്ല; മൂന്നുപേര്‍ മരിച്ചതില്‍ പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫിയുടെ മൊഴി

ഷാറൂഖ് പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞത് ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരത്തില്‍ നിന്നാണ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ ട്രെയിനില്‍ നിന്ന് വീണ് മൂന്ന് പേര്‍ മരിച്ചതില്‍ പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴി. 
ആരെയും തള്ളിയിട്ടിട്ടില്ല. തീവെയ്പിന് പിന്നാലെ ആരെങ്കിലും ട്രെയിനില്‍ നിന്നും വീഴുന്നതായോ ചാടിയതായോ കണ്ടില്ലെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. 

താന്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. തനിക്ക് തോന്നിയപ്പോള്‍ ചെയ്തു എന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 4.49 ഓടെയാണ് ഷാറൂഖ് സെയ്ഫി ഷൊര്‍ണൂരിലെത്തുന്നത്. 

അന്നു വൈകീട്ടാണ് തീവെച്ച ട്രെയിനില്‍ ഇയാള്‍ കയറുന്നത്. അന്നു പകല്‍ സമയത്ത് ഷാറൂഖ് സെയ്ഫി എവിടെയെല്ലാം പോയി എന്നതെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. പെട്രോള്‍ വാങ്ങാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. 

അതിനിടെ, കേസില്‍ നിര്‍ണായകമായത് ഓട്ടോ ഡ്രൈവറുടെ മൊഴിയാണ്. ഷാറൂഖ് പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞത് ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരത്തില്‍ നിന്നാണ്. ഷാറൂഖ് പിടിയിലായതിന് ശേഷം ചിത്രം കണ്ട് തിരിച്ചറിഞ്ഞ ഡ്രൈവര്‍, പ്രതി തന്റെ ഓട്ടോയില്‍ കയറിയ വിവരം സുഹൃത്തിനെ അറിയിച്ചു. ഇയാളാണ് പൊലീസിന് വിവരം കൈമാറുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍