ഷാജി കിരണ്‍, സ്വപ്‌ന സുരേഷ്/ ഫയല്‍ 
Kerala

സ്വപ്‌ന പുറത്തുവിട്ടത് എഡിറ്റ് ചെയ്തത്; മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് പഴയ സംഭാഷണം; ഷാജ് കിരണ്‍

സരിത്തിനെ വിജിലന്‍സാണ് കൊണ്ടുപോയതെന്നറിഞ്ഞപ്പോഴാണ് എഡിജിപിയെ വിളിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത സംഭാഷണമെന്ന് ഷാജ് കിരണ്‍. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നെന്ന് ഷാജ് പറഞ്ഞു. മുഖ്യമന്ത്രിയെയും കോടിയേരിയെയും പറ്റി ഇന്നലെ താന്‍ ഒരു കാര്യവും സ്വപ്‌നയോട് പറഞ്ഞിട്ടില്ലെന്നും ഷാജ് കൂട്ടിച്ചേര്‍ത്തു. 

സരിത്തിനെ വിജിലന്‍സാണ് കൊണ്ടുപോയതെന്നറിഞ്ഞപ്പോഴാണ് എഡിജിപിയെ വിളിച്ചത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് മറ്റൊരു സാഹചര്യത്തില്‍ പറഞ്ഞത് ഇവിടെ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നെന്ന് ഷാജന്‍ പറഞ്ഞു. ശിവശങ്കരനെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല.  എന്റെ ഭാഗത്തുനിന്ന് ന്യായമുണ്ടെന്ന് തോന്നുന്നതുകൊണ്ട് മുന്‍കൂര്‍ ജാമ്യം തേടുന്നില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു. നിയമപരമായ കാര്യമാണ് എഡിജിപിയോട് പറഞ്ഞതെന്നും ഷാജ് കിരണ്‍ പറഞ്ഞു.

പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയില്‍ ഉണ്ടായിരുന്നു. ബിലിവേഴ്സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നതെന്നും അതുകൊണ്ടാണ് ചര്‍ച്ചിന്റെ എഫ്സിആര്‍എ റദ്ദായതെന്നും ഷാജ് പറഞ്ഞതായി സ്വപ്ന പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു.

ചെറിയ ഭൂമിക്കച്ചവടം ചെയ്തുനടക്കുന്നയാളല്ല ഷാജെന്ന് സ്വപ്ന പറഞ്ഞു. പല കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഷാജ് ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടത്. പാലക്കാട്ടെ ഫല്‍റ്റിലാണ് സ്വ്പന വാര്‍ത്താ സമ്മേളനം നടത്തിയത്.

ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം ഷാജ് കൊച്ചിയില്‍ വച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിര്‍ബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടത്.

ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. സരിത്തിനെ നാളെ പൊക്കുമെന്ന് സരിത്ത് പറഞ്ഞു. സരിത്തിനെ പിറ്റേന്ന് വിജിലന്‍സുകാര്‍ പിടിച്ചുകൊണ്ടുപോയി. ഒന്നരമണിക്കൂറിനകം ഷാജ് പറഞ്ഞതുപോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് പറഞ്ഞതുപോലെ നടന്നതുകൊണ്ടാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. ഷാജ് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ നടന്നത്. അപ്പോള്‍ പിന്നെ സ്വാധീനമില്ലാത്തയാളാണോ ഷാജ് എന്ന് സ്വ്പന ചോദിച്ചു.

കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല എന്നാണ് ഷാജ് പറഞ്ഞത്. അശ്ലീല വിഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവ് പുറത്തുവിടുന്നത്. മൊഴിയില്‍ ഉറച്ചുനിന്നാല്‍ ജയിലിലടയ്ക്കുമെന്നും പറഞ്ഞു' സ്വപ്ന പറഞ്ഞു.

ഷാജിന്റെ ഭീഷണി മാനസികമായി തളര്‍ത്തി. വീണ്ടും തടവറയിലിടും, മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്തിനെയും എച്ച്ആര്‍ഡിഎസിനെയും തള്ളിപ്പറഞ്ഞു- സ്വപ്ന പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT