Shankardas arrested; SIT takes decisive action in Sabarimala gold robbery case file
Kerala

ശങ്കര്‍ദാസ് അറസ്റ്റില്‍; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിയുടെ നിര്‍ണായ നീക്കം

ചോദ്യം ചെയ്യാനോ വിവരങ്ങള്‍ ചോദിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസ് അറസ്റ്റില്‍. എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ള കേസിലെ പന്ത്രണ്ടാം അറസ്റ്റാണിത്.

ശങ്കര്‍ദാസ് ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് അത്യാസന്ന നിലയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സാങ്കേതികമായ നടപടിക്രമം മാത്രമാണ് ഈ അറസ്റ്റ്. പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡിലെ അംഗമാണ് ശങ്കര്‍ദാസ്. ആശുപത്രിയില്‍ നിന്ന് പോലും മാറ്റാന്‍ കഴിയാത്ത അവസ്ഥയാണ്. ചോദ്യം ചെയ്യാനോ വിവരങ്ങള്‍ ചോദിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയില്‍ വിജിലന്‍സ് ജഡ്ജി എത്തി നേരിട്ട് മറ്റ് നടപടിക്രമങ്ങള്‍ നടത്തും. അറസ്റ്റിന്റെ നടപടി ക്രമങ്ങള്‍ കൊല്ലം വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എസ്‌ഐടി ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തില്‍ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചത്. മകന്‍ പൊലീസ് ഓഫിസര്‍ ആയതിനാല്‍, കേസില്‍ പ്രതിയായതുമുതല്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസ് ആശുപത്രിയിലാണ്.

കെ പി ശങ്കര്‍ദാസിനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ശങ്കര്‍ദാസ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കി. ഇതെല്ലാം തള്ളിയാണ് അറസ്റ്റിലേക്ക് എസ്‌ഐടി കടന്നത്.

Shankardas arrested; SIT takes decisive action in Sabarimala gold robbery case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലോത്സവത്തില്‍ ഒന്നാം ദിനം വാശിയേറിയ പോരാട്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഇഞ്ചോടിഞ്ച്

പെരിയ കൊലക്കേസിലെ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ക്ക് പരോള്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ; ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോണ്‍ഗ്രസ്

സെഞ്ച്വറി നേടി ഡാരില്‍ മിച്ചല്‍; രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്

സ്വന്തം കവിത ചൊല്ലി സേറയ്ക്ക് എ ഗ്രേഡ്; വിഷയം കൊല്‍ക്കത്ത ബലാത്സംഗ കൊല

SCROLL FOR NEXT