Sharjah-Kozhikode Air Arabia flight makes emergency landing in Kochi പ്രതീകാത്മക ചിത്രം
Kerala

സാങ്കേതിക തകരാര്‍: ഷാര്‍ജ- കോഴിക്കോട് എയര്‍ അറേബ്യ വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്

ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം (G9 454) കൊച്ചിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം (G9 454) കൊച്ചിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനത്തിന്റെ എന്‍ജിനില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് സംഭവം. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം കൊച്ചിയിലേക്കു വഴിതിരിച്ച് വിടുകയായിരുന്നു. തുടര്‍ന്നായിരുന്നു വിമാനം കൊച്ചിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷാ പരിശോധനകള്‍ക്കു ശേഷം വിമാനം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയി.

Sharjah-Kozhikode Air Arabia flight makes emergency landing in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം