തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി ശശി തരൂര്‍ എം പി. മുഖ്യമന്ത്രിയെ ജയിച്ച എംഎല്‍എമാരുടെ അഭിപ്രായം കേട്ട ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഞങ്ങള്‍ ജയിച്ചാല്‍ മുഖ്യമന്ത്രി ഉണ്ടാകും. ആരാണ് എവിടെ നിന്നാണ്, ഏത് നഗരത്തില്‍ നിന്നാണ് എന്ന് പറയാന്‍ ഒരു സാധ്യതയുമില്ല. ഇപ്പോള്‍ നേതാക്കള്‍ പറയുന്ന അഭിപ്രായങ്ങള്‍ അനാവശ്യമാണ്. കെട്ടിടം കെട്ടിയ ശേഷമല്ലേ ഫര്‍ണിച്ചര്‍ വാങ്ങിക്കേണ്ട കാര്യമുള്ളൂവെന്നും ശശി തരൂര്‍ പറഞ്ഞു.
കേരളത്തില്‍ യുഡിഎഫിന് നല്ല വിജയം ലഭിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. എണ്ണം പറയാന്‍ ഞാനാളല്ല. കംഫര്‍ട്ടബിള്‍ ഭൂരിപക്ഷം ഉണ്ടാകും. കേരളത്തില്‍ യുഡിഎഫ് വിജയിച്ചാല്‍ അത് നാഷണല്‍ ഇഫക്ട് നല്‍കും. സിപിഎം-ബിജെപി ഡീല്‍ ഉണ്ടെന്നും ശശി തരൂര്‍ ആവര്‍ത്തിച്ചു. ബിജെപിക്ക് പിന്തുണയുള്ള ഇടങ്ങളില്‍ അവര്‍ ഘടകകക്ഷികളെയാണ് മത്സരിപ്പിച്ചതെന്നും ഇതൊരു ഡീല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുള്ളത്. പിജെ കുര്യനും കെ സുധാകരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചെന്നിത്തലയ്ക്കായി പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. സതീശന്‍ മുഖ്യമന്ത്രിയാവണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഇന്നലെ പ്രതികരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates