Shashi Tharoor file
Kerala

'എന്നെ അറിയിച്ചിരുന്നില്ല, കൂടിയാലോചനയുമുണ്ടായില്ല'; സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍

കോണ്‍ഗ്രസസിനകത്തു നിന്നു തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുരസ്‌കാരം വാങ്ങില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂര്‍ എംപി. തന്നെ അറിയിക്കാതെയും കൂടിയാലോചിക്കാതെയുമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസസിനകത്തു നിന്നു തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുരസ്‌കാരം വാങ്ങില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

പുരസ്‌കാരത്തിനായി പേര് വെച്ചത് തന്നോട് ചോദിക്കാതെയാണ്. പുരസ്‌കാര വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. ശശി തരൂരിന് സവര്‍ക്കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.

ശശി തരൂര്‍ അവാര്‍ഡ് നിരസിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിക്കുമെന്നായിരുന്നു എച്ച്ആര്‍ഡിഎസ് അറിയിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ സന്നദ്ധത അറിയിച്ചതായും സംഘടന പറഞ്ഞിരുന്നു.

Shashi Tharoor announce hi will not accept V D Savarkar award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിന് ആശ്വാസം; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യം; കേരളത്തിലേക്ക് മടങ്ങുമോ?

അസിഡിറ്റി ഉറക്കം കെടുത്തും, അത്താഴത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

പാൽ ഇഷ്ടമില്ലാത്തവരും കുടിക്കും, ബദാം മിൽക്കിന്റെ ​ആരോ​ഗ്യ ​ഗുണങ്ങൾ

സുരക്ഷിതമാണ്, പക്ഷെ ഇൻഡക്ഷൻ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ മറക്കരുത്

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവ് പുനസ്ഥാപിക്കുമോ?; ട്രെയിന്‍ യാത്രാനിരക്ക് എല്ലാവര്‍ക്കും താങ്ങാനാവുന്നതെന്ന് മന്ത്രി

SCROLL FOR NEXT