Shashi Tharoor file
Kerala

'മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപി വിജയത്തിന് കാരണം കോണ്‍ഗ്രസിലെ പോരായ്മകള്‍'

കോണ്‍ഗ്രസ്സിനുള്ളിലെ തര്‍ക്കങ്ങളും ബിജെപിക്ക് അനുകൂലമായി. താന്‍ എല്ലായിടത്തും സജീവമായി പ്രചരണത്തിന് ഇറങ്ങിയിരുന്നെന്നും പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ബിജെപി വിജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. ബിജെപി ജയിക്കാന്‍ കാരണം കോണ്‍ഗ്രസിനുള്ളിലെ പോരായ്മകള്‍ തന്നെയാണെന്നാണ് ശശി തരൂരിന്റെ ഏറ്റുപറച്ചില്‍. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നഗരമേഖലയില്‍ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന് തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചെന്നും സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനനം വോട്ട് ചെയതത് ബിജെപിക്ക് ആയിപ്പോയെന്നും തരൂര്‍ പറഞ്ഞു.

നഗരത്തിലെ ബിജെപി വളര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും കോണ്‍ഗ്രസ് അവഗണിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തന്നെ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. പാര്‍ട്ടിയുടെ പോരായ്മകളും പറഞ്ഞതാണ്. കോണ്‍ഗ്രസ്സിനുള്ളിലെ തര്‍ക്കങ്ങളും ബിജെപിക്ക് അനുകൂലമായി. താന്‍ എല്ലായിടത്തും സജീവമായി പ്രചരണത്തിന് ഇറങ്ങിയിരുന്നെന്നും പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.

അതേസമയം താന്‍ പാതി ബിജെപിയാണെന്ന ആരോപണം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്‍പേ അഭിപ്രായങ്ങള്‍ പുസ്തകത്തില്‍ എഴുതിയിട്ടുള്ള വ്യക്തിയാണ് താന്‍. ആളുകള്‍ പറയേണ്ടത് പറഞ്ഞോട്ടെ. തന്റെ വിശ്വാസത്തെക്കുറിച്ച് എഴുതിയത് വായിക്കാന്‍ ആര്‍ക്കും ക്ഷമയില്ല. വാര്‍ത്താ തലക്കെട്ടുകള്‍ നോക്കിയാണ് എല്ലാവരും അഭിപ്രായങ്ങള്‍ പറയുന്നത്. എന്താണ് എഴുതിയിരിക്കുന്നത് എന്ന് വായിച്ചാല്‍ ഈ വിമര്‍ശനത്തിന് അടിസ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Shashi Tharoor says that he has things to say within the party regarding the BJP's victory in the Corporation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ

വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

'ജീവനൊടുക്കാന്‍ വരെ ചിന്തിച്ചു; വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി മുംബൈ പൊലീസ്; വിഡിയോ കോളില്‍ കണ്ടത് യഥാര്‍ഥ പൊലീസിനെ'; പിന്നീട് സംഭവിച്ചത്...

ഷാരൂഖ് ഖാന്റെ നാവ് അറുത്താല്‍ ഒരു ലക്ഷം രൂപ; പ്രഖ്യാപനവുമായി ഹിന്ദു മഹാസഭ നേതാവ്

'എന്നെ ഞാനാക്കിയ എക്കാലത്തെയും കരുത്ത്; ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്ദി'; കുറിപ്പുമായി മോഹന്‍ലാല്‍

SCROLL FOR NEXT