Kerala

ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ; ഇഡിക്ക് വേണ്ടി ഹാജരാകുക അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ 

ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച പൂര്‍ത്തിയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. 

എന്നാല്‍ ജയിലില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നും ചില സുപ്രധാന കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും ഇ ഡി ആവശ്യപ്പെട്ടു. തുടര്‍ന്ന് ശിവശങ്കറെ ഒരു ദിവസത്തേക്ക് കൂടി ഇ ഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. 

ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് ഇ ഡി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ടി എ ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. നിയമപ്രകാരം ഒരു ദിവസത്തേക്ക് കൂടിയേ കസ്റ്റഡിയില്‍ നല്‍കാനാകൂ എന്നും ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വാദിക്കാന്‍ തയ്യാറാകണമെന്നും ജഡ്ജി കൗസര്‍ എടപ്പകത്ത് ആവശ്യപ്പെട്ടു. 

കസ്റ്റംസിന് കസ്റ്റഡി അപേക്ഷ ഫയല്‍ ചെയ്യാന്‍ വേണ്ടിയാണ് കസ്റ്റഡി ഒരു ദിവസം കൂടി നീട്ടി ചോദിച്ചതെന്ന്, ശിവശങ്കറിന്റെ അഭിഭാഷകരായ ബി രാമന്‍പിള്ളയും എസ് രാജീവും വാദിച്ചു. ജാമ്യാപേക്ഷയില്‍ ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് ഹാജരാകുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍