ഷിയാസ് കരീം/ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

ലൈംഗിക പീഡന പരാതി; ഷിയാസ് കരീമിന് ജാമ്യം 

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ജാമ്യം

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ജാമ്യം. ഹൊസ്ദുര്‍ഗ് കോടതിയാണ് ഷിയാസിന് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നു രാവിലെ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഷിയാസിനെ, വൈദ്യപരിശോധനയ്ക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി ഷിയാസ് കരീം മൊഴി നല്‍കിയിരുന്നു. വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്നാണ് ഷിയാസിന്റെ നിലപാട്. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അത് ഇപ്പോള്‍ അവരുടെ കൈവശമുള്ള കാര്‍ വാങ്ങാന്‍ ഉപയോഗിച്ചെന്നും ഷിയാസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'