ബിജു 
Kerala

ടിപ്പര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; ഡ്രൈവര്‍ മരിച്ചു

കാര്‍ വാഷിങ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: ടിപ്പര്‍ ലോറി കഴുകുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. മാനന്തവാടി ഒഴക്കോടി മുളളത്തില്‍ ബിജു (43) ആണ് മരിച്ചത്.
തവിഞ്ഞാല്‍ തണ്ടേക്കാട് ക്രഷറില്‍ വെച്ച് ടിപ്പര്‍ കഴുകുന്നതിനിടെയായിരുന്നു സംഭവം. കാര്‍ വാഷിങ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സൂചന. ബിജുവിനെ ക്രഷറിലെ തൊഴിലാളികള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പമ്പിലേക്കുള്ള വയര്‍ കണക്ട് ചെയ്ത സ്വിച്ചില്‍ വൈദ്യുതി ലീക്കുണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയതായി സൂചനയുണ്ട്. ചന്ദ്രന്റെയും വസന്തയുടേയും മകനാണ് ബിജു. ഭാര്യ: ബിന്ദു. മക്കള്‍: നന്ദന, യദുനന്ദന്‍.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ