ഷോണ്‍ ജോര്‍ജ്  ഫെയ്‌സ്ബുക്ക്
Kerala

ഏതെങ്കിലും ഒരു പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ അനുകൂലിക്കുന്നുവെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?; ഷോണ്‍ ജോര്‍ജ്

ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലെന്നും ഉണ്ടായത് സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലെന്നും ഉണ്ടായത് സാങ്കേതിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. നാളെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും ഒരു പ്രോസിക്യൂട്ടര്‍ ഒരു ജാമ്യാപേക്ഷയെ അനുകൂലിക്കുന്നുവെന്ന് രാജ്യത്ത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും ഷോണ്‍ ചോദിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ബിലാസ്പൂരില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷോണ്‍.

കേസ് അന്വേഷണത്തിന്റെ പൂര്‍ത്തികരണത്തിന്റെ ഭാഗമായാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതെന്ന് ഷോണ്‍ പറഞ്ഞു. മതപരിവര്‍ത്തനം ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും നടക്കുന്നുണ്ട്. മതപരിവര്‍ത്തനവും നിര്‍ബന്ധിത പരിവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ട്. അങ്ങനെ ചില കാര്യങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ച ശേഷം ഇക്കാര്യത്തില്‍ വിശദമായി പറയാം. സാമ്പത്തികമായ പ്രലോഭനങ്ങള്‍ കൊണ്ട് ചിലയിടങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടിപ്പുവൊക്കെ പണ്ട് കേരളത്തില്‍ ചെയ്തത് അതാണ്. കൊടുങ്ങല്ലൂര്‍ വരെ വന്നു. അവിടുത്തെ ജനസംഖ്യയൊന്ന് എടുത്തുനോക്കൂ. അതാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. ഇപ്പോള്‍ ജയിലിലുള്ള കന്യാസ്ത്രീകള്‍ കതോലിക്കാ സഭയില്‍പ്പെട്ടവരാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഒഴിവാക്കിയ സഭയാണ് കതോലിക്കാ സഭയെന്നും ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

BJP Leader Shone George's reaction to the arrest of the nuns in Chhattisgarh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT