പ്രതീകാത്മക ചിത്രം 
Kerala

കൊച്ചിയിലും കൊല്ലത്തും ഇന്ന് കടകൾ തുറക്കില്ല, പ്രതിഷേധവുമായി വ്യാപാരികൾ

വ്യപാരികളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചാണ് കൊല്ലം ജില്ലയില്‍ കടകളടച്ചിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകൾ അടച്ച് പ്രതിഷേധിക്കുന്നത്. 

വ്യപാരികളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചാണ് കൊല്ലം ജില്ലയില്‍ കടകളടച്ചിടുന്നത്. സംഘടനയുടെ ഭാഗമായ ഹോട്ടലുടമകളില്‍ ഒരു വിഭാഗവും പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടയടപ്പു സമരവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി. 

കൊവിഡ് മാർഗ്ഗനിർദ്ദശം പാലിച്ച് കടകൾ തുറക്കാനനുവദിക്കുക, ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുക, അടച്ചിട്ട കടകൾക്ക് വാടക ഒഴിവാക്കാനുള്ള നിയമ നിർമാണം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എറണാകുളം ജില്ലയിലെ കടയടപ്പ് സമരം. ഓൾകേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, സൂപ്പർ മാർക്കറ്റ് അസോസിയേഷൻ എന്നിവരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോർ ഒഴികെ മറ്റ് കടകൾ തുറക്കില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍