V Sivankutty file
Kerala

എയിഡഡ് സ്‌കൂളുകളില്‍ നിയമനത്തിന് മുന്‍പ് അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ?; പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി

വിവാദമായതോടെ പിന്നീട് മന്ത്രി പോസ്റ്റ് പിന്‍വലിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിന് യോഗ്യത പരീക്ഷ നടത്തുമെന്ന സൂചന നല്‍കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച തീരുമാനം പരിഗണനയിലാണെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിവാദമായതോടെ പിന്നീട് മന്ത്രി പോസ്റ്റ് പിന്‍വലിച്ചു.

ഓരോ കുട്ടിയ്ക്കും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഈ നടപടിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. നേരത്തെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രിയായ എംഎ ബേബി ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ രണ്ടാം വിമോചന സമരം സംഘടിപ്പിക്കുമെന്ന് മതസംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

ശിവന്‍കുട്ടിയുടെ കുറിപ്പ്‌

മന്ത്രിയുടെ കുറിപ്പ്

സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്ക് ആണെങ്കിലും അപ്പോയിന്റ്‌മെന്റിന് മുന്‍പ് ഒരു പ്രവേശന ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ചുള്ള കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഓരോ കുട്ടിയ്ക്കും ഗുണമേന്മാ വിദ്യാഭ്യാസം ഈ നടപടിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Should teachers in aided schools undergo a qualification test before appointment? Education Minister says it is under government consideration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT