Sundaran Kunnathulli Screen Grab
Kerala

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെയുള്ള പ്രസംഗം: സുന്ദരന്‍ കുന്നത്തുള്ളിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഐഎന്‍ടിയുസിയുടെ വേദിയില്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് സുന്ദരന്‍ കുന്നത്തുള്ളിക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഡിസിസി ജില്ലാ പ്രസിഡന്റിന്റെ പേര് ഐഎന്‍ടിയുസി പരിപാടിയുടെ നോട്ടീസില്‍ വച്ചില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ചു പോയെന്ന് ആക്ഷേപം ഉന്നയിച്ചതിനാണ് സുന്ദരന്‍ കുന്നത്തുള്ളിയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ഐഎന്‍ടിയുസിയുടെ വേദിയില്‍ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. നോട്ടീസില്‍ തന്റെ പേര് വയ്ക്കാത്തതുകൊണ്ട് സതീശനെ പരിപാടിയില്‍ നിന്ന് വിലക്കി പറഞ്ഞയക്കുകയായിരുന്നു എന്നാണ് സുന്ദരന്‍ കുന്നത്തുള്ളി വേദിയില്‍ തുറന്നടിച്ചത്. ഇത്തരം നേതാക്കള്‍ പാര്‍ട്ടിയെ എവിടെ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ആഗസ്റ്റ് 14ന് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയിലാണ് സുന്ദരന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ സുന്ദരന്‍ കുന്നത്തുള്ളിയുടെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആണ് വിശദീകരണം ആവശ്യപ്പെട്ടത്. അഞ്ചു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Show cause notice issued to Sundaran Kunnathulli

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT