എംടിക്കും എംകെ സാനുവിനുമൊപ്പം ആര്‍ട്ടിസ്റ്റ് നമ്പൂതിരി 
Kerala

'ഐതിഹാസികമായ കലാസൃഷ്ടി';  ആര്‍ട്ടിസ്റ്റ് നമ്പൂതിരുടെ നിര്യാണത്തില്‍ അനുശോചിച്ച് നരേന്ദ്രമോദി

അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു. ഈ സമയത്ത് എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തില്‍ല്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കെഎം വാസുദേവന്‍ നമ്പൂതിരി തന്റെ  ജനകീയമായ കലാസൃഷ്ടിയിലൂടെ ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിപ്പിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

'ശ്രീ കെ എം വാസുദേവൻ നമ്പൂതിരി ജി തന്റെ ഐതിഹാസികമായ കലാസൃഷ്ടിയിലൂടെ ഓർമ്മിക്കപ്പെടും. ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട വശങ്ങൾ ജനകീയമാക്കാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗാത്മകതയ്ക്കും പരിശ്രമങ്ങൾക്കും അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു.'- പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.അര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ നിരവധി പേരാണ് എത്തിയത്. 

നടന്‍ മോഹന്‍ലാലിന് വേണ്ടി അക്കാദമിയില്‍ ആന്റണി പെരുമ്പാവൂര്‍ റീത്ത് സമര്‍പ്പിച്ചു. ലളിതകലാ അക്കാദമിയിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകിട്ട് 6 മണിയോടെ എടപ്പാളിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

പാണക്കാട്  മുനവ്വറലി ശിഹാബ് തങ്ങള്‍, നടന്‍ വികെ ശ്രീരാമന്‍, റഫീഖ് അഹമ്മദ്, ആലങ്കോട് ലിലാകൃഷ്ണന്‍ തുടങ്ങിയവര്‍ എടപ്പാളിലെ വീട്ടിലെത്തി ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. അക്കാദമി ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം എടപ്പാള്‍ നടുവട്ടത്തെ വീട്ടുവളപ്പില്‍ എത്തിച്ച് സര്‍ക്കാര്‍ ബഹുമതികളോടെ സംസ്‌കരിക്കും.

ഈ മാസം ഒന്നിനാണ് ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന്  നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  വാര്‍ധക്യകാല ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് വരെ ചിത്രകലാ രംഗത്ത് സജീവമായിരുന്നു അദ്ദേഹം. നമ്പൂതിരി നല്‍കിയ മുഖച്ഛായയിലൂടെയാണ് പല കഥാപാത്രങ്ങളും മനസ്ലില്‍ പതിഞ്ഞതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്