എസ്ഐയും എംഎൽഎയും തമ്മിലുണ്ടായ വാ​ഗ്വാദം/ ടിവി ദൃശ്യം 
Kerala

എംഎൽഎ ആണെന്നറിഞ്ഞിട്ടും മോശമായി പെരുമാറി: തെറ്റുപറ്റിയത് എസ്ഐ ഷമീലിനെന്ന് റിപ്പോർട്ട്

പ്രോട്ടോക്കോൾ പാലിക്കാതെയാണ് കണ്ണൂര്‍ ടൗൺ എസ്ഐ ഷമീൽ പെരുമാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കല്യാശേരി എംഎൽഎ എം വിജിനും കണ്ണൂര്‍ ടൗൺ പൊലീസും തമ്മിലുള്ള തര്‍ക്കത്തിൽ എസ്ഐ ഷമീലിനെതിരെ അന്വേഷണ റിപ്പോർട്ട്. എംഎൽഎ ആണെന്ന് അറിഞ്ഞതിനു ശേഷവും എസ്ഐ മോശമായി പെരുമാറുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ എസിപി രത്നകുമാർ റിപ്പോർട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. 

പ്രോട്ടോക്കോൾ പാലിക്കാതെയാണ് കണ്ണൂര്‍ ടൗൺ എസ്ഐ ഷമീൽ പെരുമാറിയത്. എസ്ഐയുടെ പെരുമാറ്റമാറ്റമാണ് സ്ഥിതി വഷളാകാൻ കാരണമായതെന്നുമാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. കളക്ട്രേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കാത്തതും വീഴ്ചയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എസ്ഐ മോശമായി പെരുമാറിയെന്ന് എം വിജിൻ എംഎൽഎ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. 

കെജിഎൻഎ എന്ന സിപിഎം അനുകൂല സംഘടന കണ്ണൂര്‍ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം ഉണ്ടായത്. കളക്ട്രേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ എസ്ഐയുടെ ഭീഷണിയായിരുന്നു എംഎൽഎയും പൊലീസും തമ്മിൽ കൊമ്പുകോർക്കാൻ കാരണം. എസ്ഐ ഷമീലിന്റെയും കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെജിഎൻഎ ഭാരവാഹികളുടെയും സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥലത്തുണ്ടായിരുന്ന മറ്റ് ദൃക്സാക്ഷികളുടെയും മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു. ഇതടക്കമാണ് കമ്മീഷണര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശം, നിലപാട് എല്ലായിടത്തും ഒന്ന്: പ്രിയങ്ക ഗാന്ധി

പ്രവാസി യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം മരണം, ദുരൂഹത

വെളുത്തുള്ളി വീട്ടില്‍ വളര്‍ത്താം; മണ്ണൊരുക്കം മുതല്‍ വിളവെടുപ്പ് വരെ

ഉത്തർപ്രദേശിൽ പുതിയ രാഷ്ട്രീയ സഖ്യം; 'സാമാജിക് പരിവർത്തന മോർച്ച' രൂപീകരിച്ച് ഒവൈസിയും ചന്ദ്രശേഖർ ആസാദും

'എന്തിനാണ് ചെറിയ പ്രായത്തിൽ അഭിനയം നിർത്തിയതെന്ന് ചോദിച്ച് മക്കൾ വഴക്ക് പറയും'; മേനക സുരേഷ് പറയുന്നു