മരിച്ച സാഹിറും ഫാസിലും  
Kerala

വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം കോഴിഫാമിൽ വെച്ച്

കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ വെച്ചാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം : മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവരാണ് മരിച്ചത്.

കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽ വെച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിഫാമിൽ ജോലിചെയ്യുന്നതിനിടയിൽ ഇവർക്ക് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.

കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ വൈദ്യുതാഘാതം എൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Siblings die of electrocution in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്‌‍ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!

'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ