ടിപി രാമകൃഷ്ണന്‍ ടെലിവിഷന്‍ ചിത്രം
Kerala

ഒരു ദുര്‍ബല നിമിഷത്തില്‍ പിഎം ശ്രീയില്‍ ഒപ്പിട്ടുപോയി; ചെയ്തത് ശരിയായില്ലെന്ന് ടിപി രാമകൃഷ്ണന്‍

അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണ്. അത് ശരിയായിരുന്നില്ലെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പിഎം ശ്രീ പദ്ധതിയില്‍ ഒരു ദുര്‍ബല നിമിഷത്തില്‍ ഒപ്പിട്ടുപോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണെന്നും ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണ്. ബിആര്‍സികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ ഉണ്ട്. അവര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റുന്നില്ല. കേന്ദ്ര സഹായം കിട്ടണം. ചെയ്തത് ശരിയല്ലെങ്കില്‍ പോലും ഒരു ദുര്‍ബല നിമിഷത്തില്‍ ഒപ്പിട്ടുപോയി. അത് ശരിയായിരുന്നില്ലെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്. പിഎം ശ്രീ കേരളത്തിന് പ്രധാന വിഷയമല്ല. ഇവിടെ സ്‌കുളുകളും കെട്ടിടങ്ങളും മറ്റും അടിസ്ഥാന സൗകര്യങ്ങളും ബഹുദൂരം മുന്നോട്ടുപോയതാണ്' ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞതില്‍ പറഞ്ഞതില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സിപിഐയുടെ നിലപാട് ശരിയായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് നല്ല നിലപാടണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signed PM SHRI in a weak moment; what was done was not right, says TP Ramakrishnan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിക്കെതിരായ അന്വേഷണം തടഞ്ഞത് ചില കോണ്‍ഗ്രസ് നേതാക്കള്‍; ഇപ്പോള്‍ അനുഭവിക്കുന്നത് അതിന്റെ ഫലം'

ഭക്ഷണം വേഗത്തിൽ കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തെ ബാധിക്കുന്ന 6 പ്രശ്നങ്ങൾ

ചീഫ് ജസ്റ്റിസിനെതിരെ അധിക്ഷേപ പരാമർശം; അഭിഭാഷകന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് സുപ്രീം കോടതി

സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ടോ?, റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിബന്ധനകളില്‍ ഇളവ്; ആശ്വാസ നടപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിനായി ആന്ധ്രാപ്രദേശിൽ അമ്പലം നിർമ്മിക്കുന്നു