sir draft list, congress holds night camp today പ്രതീകാത്മക ചിത്രം
Kerala

എസ്‌ഐആര്‍ കരട് പട്ടിക: നിശാക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധന

എസ്‌ഐആര്‍ കരട് പട്ടിക പരിശോധിക്കാന്‍ കോണ്‍ഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്‌ഐആര്‍ കരട് പട്ടിക പരിശോധിക്കാന്‍ കോണ്‍ഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്. കരട് പട്ടികയിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. വൈകീട്ട് അഞ്ച് മണി മുതല്‍ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന.

പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടിയുടെ പരാതി. അതിനിടെ വെള്ളിയാഴ്ച വരെ പേരു ചേര്‍ക്കാന്‍ 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം, എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും. ഉന്നതികള്‍,മലയോര-തീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അങ്കണവാടി, ആശ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.

sir draft list; congress holds night camp today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

ഏറ്റവും കൂടുതൽ പോഷക ഗുണങ്ങൾ അടങ്ങിയ പഴങ്ങൾ ഏതൊക്കെ?

ഒമാനിലെ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപകർക്ക് വീണ്ടും അവസരം

ഒഴുകിയെത്തി പ്രവാസി നിക്ഷേപം, മൂന്ന് ലക്ഷം കോടി രൂപ കടന്നു; പുതിയ നാഴികക്കല്ല്

ഇനി നിയമ പോരാട്ടം, നിലമ്പൂരിലെ ഭൂസമരം അവസാനിപ്പിച്ച് ആദിവാസികള്‍

SCROLL FOR NEXT