മണ്ഡല മഹോത്സവത്തിന് പരിസമാപ്തി; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും
ശബരിമല: നാല്‍പത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീര്‍ഥാടനത്തിനു ശനിയാഴ്ച സമാപനമായി. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും.
മണ്ഡലകാലതീര്‍ഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
ശബരിമലയില്‍ ഈ സീസണില്‍ റെക്കോര്‍ഡ് വരുമാനം. ആകെ 332.77 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. കാണിക്കയായി ലഭിച്ചത് 83.17 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം 41 ദിവസം പിന്നിട്ടപ്പോള്‍ 297.06 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 40 ദിവസം പിന്നിട്ടപ്പോള്‍ 35.70 കോടി രൂപ അധികമായി ലഭിച്ചു. കഴിഞ്ഞവര്‍ഷം കാണിക്കയായി ലഭിച്ചത് 80.25 കോടി രൂപയാണ്.
ശബരിമലയില്‍ ശനിയാഴ്ച ഉച്ചവരെ 30,56,871 പേര്‍ ദര്‍ശനം നടത്തി. വെളളിയാഴ്ച 37,521 പേരും, മണ്ഡലപൂജ ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ 17,818 പേരുമാണ് എത്തിയത്. കഴിഞ്ഞസീസണില്‍ മണ്ഡലകാലം പൂര്‍ത്തിയായപ്പോള്‍ 32,49,756 പേരാണ് എത്തിയത്.
The Mandala festival concludes; the temple will reopen on the 30th for the Makaravilakku festival
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

