ഡോ. സിസ തോമസ്/ഫയല്‍ 
Kerala

സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി; എം എസ് രാജശ്രീയെ നിയമിച്ചു

സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി. മുന്‍ വി സി ഡോ. എം എസ് രാജശ്രീയെ ആണ് പകരം നിയമിച്ചിരിക്കുന്നത്. ജേലിയില്‍ തിരികെ പ്രവേശിക്കാനുള്ള രാജശ്രീയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നിയമനം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സിസ തോമസിന്റെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും ഇതില്‍ പറയുന്നുണ്ട്.

ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തിരിക്കെ സിസ തോമസിനെ കെടിയു വിസിയായി താത്കാലിമായി നിയമിച്ചത് ഗവര്‍ണറാണ്. ഈ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സുപ്രീംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വി സി സ്ഥാനം നഷ്ടമായത്. തുടര്‍ന്നാണ് സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുന്നത്.

താത്കാലിക സ്ഥാനത്ത് തുടരുന്ന സിസ തോമസ് തിരിച്ചെത്തുമ്പോള്‍ ഇതോടെ മുന്‍പ് കൈകാര്യം ചെയ്തിരുന്ന തസ്തിക ഇല്ലാതെ വരും. സര്‍ക്കാരിന്റെ നയങ്ങള്‍ സിസ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍