ശബരിമല കൊടിമരത്തിലെ വാജിവാഹനം  ഫെയ്‌സ്ബുക്ക്‌
Kerala

പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞത്‌; തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു; ശബരിമലയിലെ വാജിവാഹനം കോടതിയില്‍ ഹാജരാക്കി എസ്‌ഐടി

2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി പമാറ്റിസ്ഥാപിച്ചപ്പോള്‍ അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ചലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം:ശബരിമല തന്ത്രിയുടെ കൈവശം വച്ചിരുന്ന വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. ഇതാണ് എസ്‌ഐടി സംഘം അദ്ദേഹത്തിന്റെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.

ശബരിമലയിലെ വളരെ മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് വാജി വാഹനം. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി പമാറ്റിസ്ഥാപിച്ചപ്പോള്‍ അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ചലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് തന്ത്രി വാജി വാഹനം തിരികെ നല്‍കാമെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡിനെ തിരിച്ചേല്‍പ്പിച്ചിരുന്നില്ല.

തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ തന്നെയായിയിരുന്നു വാജിവാഹനം ഉണ്ടായിരുന്നത്. കട്ടിളപ്പാളിക്കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്ത ശേഷം എസ്‌ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വാജി വാഹനം കണ്ടെടുത്തത്. പ്രത്യേക അന്വേഷണംസംഘം ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാജി വാഹനം സമര്‍പ്പിച്ചത്.

SIT produces 'Vaji' vehicle, recovered from Sabarimala Tantri's house, in court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ അന്തരിച്ചു

മാതളനാരങ്ങയുടെ തൊലി വലിച്ചെറിയല്ലേ, ഉണക്കിയെടുത്താൽ മഴക്കാല രോ​ഗങ്ങൾക്കുള്ള ഔഷധക്കൂട്ട്

'പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകരുതായിരുന്നു; കൂടുതല്‍ ഊര്‍ജസ്വലനായ ഒരാളെ കണ്ടെത്തണമായിരുന്നു'

സിബിഎസ്ഇ: പുനര്‍മൂല്യനിര്‍ണയ തീയതിയില്‍ മാറ്റം, പോര്‍ട്ടല്‍ ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ഡയറ്റ് ചെയ്തിട്ടും കുടവയറു കുറയുന്നില്ലേ? രാവിലെ ചെയ്യുന്ന ഈ അബദ്ധങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT