തിരുവനന്തപുരം: ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പരാജയപ്പെട്ടു. നിലവിലെ ഭരണ സമിതിയിൽ നിന്ന് വീണ്ടും മത്സരിച്ച ഒന്‍പതു പേരിൽ പ്രസിഡന്‍റ് സച്ചിദാനന്ദ ഉള്‍പ്പെടെ മൂന്നു പേര്‍ തോറ്റു. സച്ചിദാനന്ദയ്ക്ക് 17 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നിലവിലുള്ള സമിതിയിലെ ആറു പേർ വീണ്ടും ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പുതിയതായി അഞ്ച് പേർ ഭരണ സമിതിയിലേക്കെത്തി. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , സ്വാമി ശാരദാനന്ദ ഉള്‍പ്പെടെ ആറു പേരാണ് വീണ്ടും വിജയിച്ചത്. 11 അംഗ ബോര്‍ഡിലേയ്ക്ക് 32 സന്ന്യാസിമാരാണ് മത്സരിച്ചത്. 5 വര്‍ഷത്തേയ്ക്കാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. സ്വാമി അംബികാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. പുതിയ പ്രസിഡന്‍റ് ഉള്‍പ്പെടെ ഭാരവാഹികളെ ഭരണ സമിതി പിന്നീട് തെരഞ്ഞെടുക്കും.
സ്വാമി വിശുദ്ധാനന്ദ:28, സ്വാമി ശുഭാംഗാനന്ദ:29, സ്വാമി ശാരദാനന്ദ: 26, സ്വാമി ഋതംഭരാനന്ദ: 24, സ്വാമി സാന്ദ്രാനന്ദ പുരി: 24, സ്വാമി അനപേക്ഷാനന്ദ: 26, സ്വാമി ധര്‍മ്മ ചൈതന്യ:26, സ്വാമി നിത്യസ്വരൂപാനന്ദ:26, സ്വാമി ഗുരുപ്രകാശം: 28, സ്വാമി അംബികാനന്ദ :31, സ്വാമി യോഗാനന്ദ: 24 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകൾ. തോൽവിയിൽ പ്രതികരിക്കാനില്ലെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates