

തിരുവനന്തപുരം: അഴിമതിരഹിതവും സുതാര്യവുമായ കേരളം കെട്ടിപ്പടുക്കുന്നതിനായി സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, 'പ്രോജക്ട് സീറോ' വിജിലന്‍സ് കമാന്‍ഡോ പദ്ധതി ആരംഭിച്ചു. യുവാക്കളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തില്‍ നിന്ന് അഴിമതി പൂര്‍ണ്ണമായി തുടച്ചുനീക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പാണ് 'പ്രോജക്ട് സീറോ' പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.
അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് പൊതുജനങ്ങൾക്ക് വിളിക്കാം. പദ്ധതിയുടെ ഭാഗമാകാന്‍ താല്പര്യമുള്ള യുവാക്കള്‍ക്ക് www.vigilance.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി വിജിലന്‍സ് കമാന്‍ഡോ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും സർക്കാർ അറിയിച്ചു.
കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും സേവനങ്ങൾ പാവങ്ങൾക്ക് ലഭിക്കണമെന്ന് ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാം. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് പാരിതോഷികം നൽകും. വിവരം നൽക്കുന്നവരുടെ പേര് പുറത്തുവിടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates