

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ നടി രശ്മിക മന്ദാനയ്ക്ക് അറിയില്ലേ? ഇല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ പരിപാടിയില്‍ നിന്നുള്ളൊരു ഭാഗമാണ് ചര്‍ച്ചകളുടെ ഉറവിടം. കേട്ട പാതി കേള്‍ക്കാത്ത പാതി വാര്‍ത്തകളുടെ അടിയിലും രശ്മികയുടെ കമന്റ് ബോക്‌സിലുമെല്ലാം മലയാളികളുടെ രോക്ഷ പ്രകടനങ്ങളാണ്. എന്നാല്‍ തനിക്ക് മോഹന്‍ലാലിലെ അറിയില്ലെന്ന് രശ്മിക പറഞ്ഞുവോ?
ഭര്‍ത്താവും നടനുമായ വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പമാണ് രശ്മിക കോഫി വിത്ത് കരണിലെത്തിയത്. പരിപാടിയിലെ ടാസ്‌കിന്റെ ഭാഗമായി ചില താരങ്ങളുടെ ടൈറ്റിലുകളില്‍ നിന്നും അവര്‍ ആരെന്ന് കണ്ടെത്താന്‍ കരണ്‍ ഇരുവരോടും ആവശ്യപ്പെട്ടു. റോക്കിങ് സ്റ്റാര്‍ ആരെന്നതായിരുന്നു കരണ്‍ ചോദിച്ചത്. കന്നഡ സൂപ്പര് താരം യഷ് ആണെന്ന് രശ്മിക ശരിയുത്തരവും നല്‍കി.
പിന്നാലെയാണ് കരണ്‍ ജോഹര്‍ കംപ്ലീറ്റ് ആക്ടര്‍ ആരെന്ന് ചോദിക്കുന്നത്. ഞാന്‍ ആണാണെന്ന് വിജയ് ദേവരക്കൊണ്ട തമാശയായി മറുപടിയും നല്‍കി. എന്നാല്‍ അങ്ങനൊരു ടൈറ്റില്‍ ഉണ്ടോ, തനിക്ക് അറിയില്ല എന്നായിരുന്നു രശ്മികയുടെ മറുപടി. ഉണ്ടെന്നും അത് മോഹന്‍ലാല്‍ ആണെന്നും കരണ്‍ മറുപടി നല്‍കി. ഓ മോഹന്‍ലാല്‍ സാര്‍ ആണോ, തനിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു രശ്മികയുടെ പ്രതികരണം.
ഇതിലെ ചെറിയൊരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പേജുകളും പ്രചരിപ്പിച്ചതോടെ താരത്തിനെതിരെ തിരിയുകയായിരുന്നു മലയാളി ആരാധകര്‍. അതേസമയം മോഹന്‍ലാലിനെ രശ്മികയ്ക്ക് അറിയാമെന്നതും, കംപ്ലീറ്റ് ആക്ടര്‍ എന്നൊരു ടൈറ്റില്‍ അദ്ദേഹത്തിന് ഉണ്ടെന്നത് രശ്മികയ്ക്ക് അറിയില്ല എന്നു മാത്രമേയുള്ളൂവെന്നതും ഈ വിഡിയോയില്‍ നിന്ന് തന്നെ മനസിലാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates