

വസ്ത്രധാരണത്തെക്കുറിച്ച് നടി രശ്മിക മന്ദാന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമകളിൽ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ തനിക്ക് വ്യക്തമായ ചില പരിധികളുണ്ടെന്ന് പറയുകയാണ് രശ്മിക. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ആവശ്യമില്ലെന്നും ശരീരം കൂടുതൽ കാണിക്കുന്ന വേഷങ്ങളോട് തനിക്ക് എല്ലായ്പ്പോഴും താല്പര്യമില്ലെന്നും രശ്മിക പറഞ്ഞു.
സംവിധായകരോട് സ്വന്തം ഇഷ്ടങ്ങളും ബുദ്ധിമുട്ടുകളും തുറന്നുപറയുന്നത് ചിലപ്പോൾ തനിക്കും പ്രയാസമായി വരാറുണ്ടെന്നും താരം വെളിപ്പെടുത്തി. ‘കോഫി വിത്ത് കരൺ’ സീസൺ 9ൽ പങ്കെടുക്കവെയായിരുന്നു രശ്മികയുടെ പ്രതികരണം. "ചില കാര്യങ്ങളോട് എനിക്ക് യോജിപ്പില്ല.
ചില കഥാപാത്രങ്ങൾക്ക് ബിക്കിനി പോലുള്ള വസ്ത്രങ്ങൾ ആവശ്യമായി വരുമെന്ന് എനിക്കറിയാം. എന്നാൽ അത്തരം വേഷങ്ങളിൽ പോലും ശരീരം കാണിക്കുന്നതിനോട് എനിക്ക് വലിയ താല്പര്യമില്ല. ഞാനതിൽ കംഫർട്ടല്ല. അങ്ങനെയുള്ള ഒരാളല്ല ഞാൻ. അതേസമയം, എനിക്ക് വ്യക്തിപരമായി ചില പരിധികളുണ്ട്. മിക്കപ്പോഴും സംവിധായകർ അതിനോട് യോജിക്കാറുണ്ട്.
അത്തരത്തിലുള്ള ആളുകൾക്കൊപ്പം ജോലി ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്".- രശ്മിക പറഞ്ഞു. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ സിനിമയുടെ അണിയറപ്രവർത്തകരോട് തുറന്നുപറയുന്നത് എപ്പോഴും എളുപ്പമല്ലെന്നും രശ്മിക കൂട്ടിച്ചേർത്തു. ഒരു രംഗത്തെയോ വസ്ത്രത്തെയോ കുറിച്ച് ആശങ്കയുണ്ടെങ്കിൽ അത് സംവിധായകനോട് പറയാൻ അഭിനേതാക്കൾക്ക് സൗകര്യമുണ്ടാകണം.
തനിക്കും ചില കാര്യങ്ങൾ തുറന്നുപറയാൻ മടിയുണ്ടാകാറുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ പങ്കാളിയായ വിജയ് ദേവരകൊണ്ടയോട് അഭിപ്രായം ചോദിക്കാറുണ്ടെന്നും താരം പറഞ്ഞു. "ചിലപ്പോൾ എനിക്ക് ഒരു കാര്യം പറയണമെന്നുണ്ടാകും. അപ്പോൾ വിജയ്‌യോട് ചോദിക്കും. ‘എനിക്ക് ഇത് പറയാൻ കഴിയുമോ ?’ എന്ന്. ‘അതെ, നീ അത് പറയണം എന്ന് വിജയ് പറയാറുണ്ട്".- രശ്മിക പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates