'അന്ന് 12 മണിയായാൽ റോഡിൽ ഒരു പെൺകൊച്ചിനെ പോലും കാണാൻ പറ്റില്ല, ഇന്നോ ? തമാശ മാറിയിപ്പോൾ'

'ആ ലെവലിലേക്ക് ആളുകൾ എത്തി'.
Vinayakan
Vinayakanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ഇന്നത്തെ കാലത്ത് തമാശകളൊക്കെ മാറിയെന്ന് നടൻമാരായ ജയസൂര്യയും വിനായകനും. ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്ന 'ടൈറ്റൻസ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

"തമാശ മാറി ഇപ്പോൾ. എന്റെ മനസിലെ തോന്നൽ ഞാൻ പറയാം. ഞാനും ജയനും (ജയസൂര്യ) തമ്മിൽ കാണുന്നത് 1992- 93 സമയത്താണ്. അന്ന് 12 മണിയായാൽ റോഡിൽ ഒരു പെൺകൊച്ചിനെ പോലും കാണാൻ പറ്റില്ല. 12 മണിക്ക് ഒരു പെൺകൊച്ചിനെ ആ കാലഘട്ടത്തിൽ നിങ്ങൾക്ക് റോഡിൽ കാണാൻ പറ്റില്ല.

ഇന്നോ ?. ആ ലെവലിലേക്ക് ആളുകൾ എത്തി. അപ്പോൾ അവരുടെ മക്കളോ ?. അതാണ് ജയനൊക്കെ മക്കളോട് പറയുന്നത്, എന്നാൽ നീ വിനായകന്റെ ഫാൻ ആക്, എന്റെ ഫാൻ ആകണ്ട എന്നൊക്കെ പറയുന്നത് അതുകൊണ്ടാ".- വിനായകൻ പറഞ്ഞു. പഴയ തലമുറയിലെ ആളുകൾ എന്ത് കണ്ടാലു കയ്യടിക്കുമെന്നും ഇന്ന് അങ്ങനെയല്ലെന്നും ജയസൂര്യയും കൂട്ടിച്ചേർത്തു.

"തമാശകൾ എന്ത് പറഞ്ഞാലും നമുക്ക് കറക്ടായിട്ട് കിട്ടും. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള വ്യത്യാസം എന്താണെന്നു വച്ചാൽ, പഴയതിൽ ഇവര് എന്ത് വിചാരിച്ചാലും പിള്ളേര് കയ്യടിക്കും. ഇന്ന് അതൊന്നുമില്ല. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞു.

അത് പറയേണ്ട രീതിയിൽ തന്നെയാണ് പിള്ളേര് പറയുക. നമ്മളെടുക്കേണ്ട ആള് മാറിയില്ലെങ്കിൽ കുഴപ്പമാ. നമ്മൾ ഭയങ്കര ഈ​ഗോയും പരിപാടിയുമൊക്കെ ആയി നിന്നാൽ കുഴപ്പമാണ്". - ജയസൂര്യ പറഞ്ഞു. പ്രിൻസ് ജോയ് സംവിധാനം ചെയ്ത 'ടൈറ്റൻസ്' ഇന്നാണ് തിയറ്ററുകളിലെത്തിയത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Vinayakan
'എന്റെ 16 ഓളം സീനുകള്‍ കട്ട് ചെയ്തു, അവസാനം ഞാനുണ്ടോ എന്ന് ചോദിക്കേണ്ടി വന്നു'; ജയിലര്‍ 2വിനെക്കുറിച്ച് അന്ന രാജന്‍
Vinayakan
'ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ'; നെടുമ്പാശ്ശേരി അപകടത്തെക്കുറിച്ചുള്ള പരാമര്‍ശം; വളച്ചൊടിക്കലിനെതിരെ മഞ്ജു പിള്ളയും മകളും
Vinayakan
'പെണ്ണുങ്ങള്‍ ഭരിക്കുന്ന നാട്'; കീര്‍ത്തി സുരേഷ്-രാധിക ആപ്തെ ചിത്രം 'അക്ക' ട്രെയ്ലര്‍ പുറത്ത്
Summary

Vinayakan talks about new generation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com