

ജയിലര്‍ 2വില്‍ മലയാള സിനിമയില്‍ നിന്നും വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഹക്കീം ഷാ തുടങ്ങിയ മലയാള താരങ്ങള്‍ കയ്യടി നേടിയാണ് തിയേറ്റര്‍ വിടുന്നത്. കുറച്ച് സീനുകളില്‍ വന്ന് കയ്യടി നേടാന്‍ നടി അന്ന രാജനും സാധിച്ചിരുന്നു. എന്നാല്‍ തനിക്ക് കുറേ സീനുകളുണ്ടായിരുന്നുവെന്നും, അത് കട്ട് ചെയ്യപ്പെട്ടുവെന്നുമാണ് അന്ന പറയുന്നത്.
ജയിലര്‍ 2വില്‍ സുരാജിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് അന്ന രാജന്‍ അവതരിപ്പിച്ചത്. തന്റെ സീനുകള്‍ വെട്ടിമാറ്റിയതിനെക്കുറിച്ചും മറ്റും ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി സംസാരിക്കവെ അന്ന രാജന്‍ മനസ് തുറന്നു.
''മാമാ തമ്പി പാവം എന്ന ഡയലോഗ് കഴിഞ്ഞിട്ട് സുരാജേട്ടന്‍ ഒരു എക്‌സ്പ്രഷന്‍ ഇടും. അപ്പോള്‍ ഞാനൊരു ക്യൂട്ട് എക്‌സ്പ്രഷന്‍ ഇട്ടിരുന്നു. പക്ഷെ അത് മാറ്റി. കുറേ സീനുകള്‍ മാറ്റിയിട്ടുണ്ട്.'' എന്നാണ് അന്ന പറഞ്ഞത്.
''16-ഓളം സീനുകള്‍ കട്ട് ചെയ്തു. അവസാനം എന്റെ സീന്‍ ഉണ്ടാകുമോ എന്ന് ഞാന്‍ ചോദിച്ചു. അതുണ്ടാകുമെന്ന് പറഞ്ഞു. എഡിറ്റ് ചെയ്തപ്പോള്‍ കുറെ പോയി. ലാലേട്ടന്റെ സീന്‍ കട്ട് ചെയ്താലെന്താ ലാലേട്ടന്റെ പവര്‍ വന്നില്ലേ? അത് കിട്ടിയില്ലേ, അതല്ലേ വേണ്ടത്? എല്ലാവരേയും സാര്‍ ഉപയോഗിച്ചിട്ടുണ്ട്'' എന്നാണ് അന്ന രാജന്‍ പറയുന്നത്.
''എന്തായാലും സന്തോഷമുണ്ട്. ഒരു മാസത്തോളം രജനി സാറിന്റെ കൂടെയുണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ റെഡിയായി പോയിരുന്ന് സാറിന്റെ ആക്ടിങ് കാണാന്‍ പറ്റി. ഈ കാണുന്ന സീനുകളൊക്കെ എടുക്കുമ്പോള്‍ നമ്മള്‍ അവിടെയുണ്ടായിരുന്നുവെന്ന് പറയുമ്പോള്‍ തന്നെ വലിയ കാര്യം. അദ്ദേഹത്തിന്റെ കൂടെയിരുന്ന് സംസാരിക്കാന്‍ പറ്റി'' എന്നും അന്ന പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates