'മുകളിൽ നിന്ന് ചാടി കാലൊക്കെ പണിയായിട്ട് കിടന്നതാണ്; വിനായകന്റെ ഡാൻസിന്റെ സൈഡൊന്നും സിനിമയിലാരും ഇതുവരെ കണ്ടിട്ടില്ല'

'മുകളിൽ നിന്നൊക്കെ ചാടി ഡാൻസ് ചെയ്തിട്ട് കാല് ഒക്കെ പണിയായിട്ട് കിടന്നതാണ്'.
Jayasurya, Vinayakan
Jayasurya, Vinayakanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

സിനിമയിൽ മേഖലയിൽ പരസ്പരം വളരെ അടുപ്പം പുലർത്തുന്ന രണ്ട് പേരാണ് ജയസൂര്യയും വിനായകനും. ചതിക്കാത്ത ചന്തു എന്ന സിനിമയിലാണ് ഇരുവരും ആദ്യം ഒന്നിച്ചെത്തുന്നത്. ഇരുവരും ഒന്നിച്ചെത്തിയ ടൈറ്റൻസ് എന്ന ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമാ നടൻ ആകുന്നതിന് മുൻപ് ഡാൻസ് പെർഫോമൻസുകളിലൂടെയാണ് വിനായകൻ അറിയപ്പെട്ടിരുന്നത്.

വിനായകന്റെ ഡാൻസിന്റെ സൈഡൊന്നും സിനിമയിലാരും കണ്ടിട്ടില്ലെന്ന് പറയുകയാണ് ജയസൂര്യയിപ്പോൾ. "വിനായകന്റെ ഡാൻസിന്റെ സൈഡൊന്നും ഈ പറഞ്ഞതു പോലെ സിനിമയിലാരും കണ്ടിട്ടില്ല എന്നതാണ് ഏറ്റവും വലിയ സത്യം. മുകളിൽ നിന്നൊക്കെ ചാടി ഡാൻസ് ചെയ്തിട്ട് കാല് ഒക്കെ പണിയായിട്ട് കിടന്നതാണ്.

കുറേ ഫ്ലാഷ്ബാക്ക് സ്റ്റോറിയുണ്ട്. ഉ​ഗ്രൻ പരിപാടിയാണ്. ഫയർ ഡാൻസുമൊക്കെ ഉണ്ടായിരുന്നു. ഫയർ ഡാൻസ് ആദ്യം കൊണ്ടുവന്നത് തന്നെ വിനായകനാണ്, പോപ്പുലർ ആക്കിയത്. ഒരുപാട് പേർ ചെയ്തിട്ടുണ്ട്. പക്ഷേ സ്റ്റേജിലൊക്കെ എല്ലാവരും അതിശയത്തോടെ കണ്ടു കൊണ്ടിരുന്നത് വിനായകന്റെ പെർഫോമൻസാണ്.

ആ സൈഡൊന്നും ശരിക്കും ആരും കണ്ടിട്ടില്ല. വിനായകന്റെ ഡാൻസ് പെർഫോമൻസ് അങ്ങനെ അധികമാരും കണ്ടിട്ടില്ല. ഭാവിയിൽ നമുക്ക് അങ്ങനെ ഒന്ന് പ്രതീക്ഷിക്കാം. ഞങ്ങൾ നല്ല സുഹൃത്തുക്കളായതു കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ വിശദീകരിക്കേണ്ട ആവശ്യമൊന്നുമില്ല". - മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജയസൂര്യ പറഞ്ഞു. തന്റെ ഡാൻസ് പെർഫോമൻസുകൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് ജയസൂര്യ ആണെന്ന് വിനായകനും കൂട്ടിച്ചേർത്തു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Jayasurya, Vinayakan
'അന്ന് 12 മണിയായാൽ റോഡിൽ ഒരു പെൺകൊച്ചിനെ പോലും കാണാൻ പറ്റില്ല, ഇന്നോ ? തമാശ മാറിയിപ്പോൾ'
Jayasurya, Vinayakan
'എന്റെ 16 ഓളം സീനുകള്‍ കട്ട് ചെയ്തു, അവസാനം ഞാനുണ്ടോ എന്ന് ചോദിക്കേണ്ടി വന്നു'; ജയിലര്‍ 2വിനെക്കുറിച്ച് അന്ന രാജന്‍
Jayasurya, Vinayakan
'ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ'; നെടുമ്പാശ്ശേരി അപകടത്തെക്കുറിച്ചുള്ള പരാമര്‍ശം; വളച്ചൊടിക്കലിനെതിരെ മഞ്ജു പിള്ളയും മകളും

Jayasurya talks about Vinayakan's dance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com