'5 മണിക്ക് വരേണ്ട മോഹന്‍ലാല്‍ 4 മണിക്ക് വന്ന് കാത്തിരുന്നു; താന്‍ പാടിയ പാട്ട് കേള്‍ക്കാന്‍ മമ്മൂട്ടിയ്ക്ക് പേടി'

'മമ്മൂട്ടി എന്ന് പറഞ്ഞപ്പോല്‍ അയാള്‍ കരുതിയത് ഏതോ പാട്ടുകാരന്‍ ആണെന്നാണ്'
Mohanlal and Mammootty
Mohanlal and Mammootty ഫയല്‍
Updated on: 
1 min read

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വച്ച് പാട്ട് പാടിപ്പിച്ച ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണി. താന്‍ പാടിയത് കേള്‍ക്കാന്‍ മമ്മൂട്ടിയ്ക്ക് പേടിയായിരുന്നുവെന്നാണ് ബേണി പറയുന്നത്. മമ്മൂട്ടി പാടിയ ട്രാക്ക് നഷ്ടമായതിനെക്കുറിച്ചും ബേണി പറയുന്നുണ്ട്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

''കുട്ടികളുടെ പാട്ടായിരുന്നു. പത്ത് പാട്ട് ഉണ്ണി മേനോനാണ് പാടിയത്. ഡെന്നീസ് ജോസഫിന്റെ മുറി ഞങ്ങള്‍ക്ക് വിട്ടു തന്നേക്കുകയായിരുന്നു. അവിടെയിരുന്നാണ് പാട്ട് കമ്പോസ് ചെയ്തിരുന്നത്. അവിടെ മമ്മൂട്ടി വരും. മുന്‍മന്ത്രി ഗണേഷ് വരും. പാട്ട് അവര്‍ക്കൊക്കെ ക്രേസ് ആണ്. പല പാട്ടും ചൂടോടെ കേള്‍പ്പിക്കുന്നത് അവരെയാകും. അങ്ങനൊരു സ്‌നേഹ ബന്ധം ഉണ്ടായിരുന്നു.

ഉണ്ണി മേനോന്‍ പാടിപ്പോയി. കഥ കഥ നായരേ എന്ന് തുടങ്ങുന്ന ഷിബു ചക്രവര്‍ത്തിയെഴുതിയ പാട്ട്. ഇത് മമ്മൂട്ടിയെ കൊണ്ട് ട്രാക്ക് പാടിക്കാം. അതാകുമ്പോള്‍ കാസറ്റില്‍ മമ്മൂട്ടിയുടെ തലയും വെക്കാം, മമ്മൂട്ടിയ്ക്ക് ആദ്യമായി പാടാന്‍ അവസരം നല്‍കി എന്നൊരു പേരും കിട്ടും. അദ്ദേഹവും സമ്മതിച്ചു. പക്ഷെ അദ്ദേഹത്തിന് ഭയങ്കര തിരക്കല്ലേ.

ചിലപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ പോകും. ചിലപ്പോള്‍ അദ്ദേഹം ഞാന്‍ വരാമെന്ന് പറയും. വരുമ്പോള്‍ രാത്രി മൂന്ന് മണിയൊക്കൊയാകും. പെട്ടെന്ന് ഒരു ദിവസം വിളിച്ച് ഇന്ന് പാടാമെന്ന് പറഞ്ഞു. പക്ഷെ മെയിന്‍ റോക്കോര്‍ഡിസ്റ്റ് അന്ന് സ്ഥലത്ത് ഇല്ല. അസിസ്റ്റന്റിനെ വീട്ടില്‍ പോയി വിളിച്ചു. പുള്ളി റെഡിയോ ഷോപ്പില്‍ നിന്നിരുന്ന ആളാണ്. സിനിമയുമായി യാതൊരു ബന്ധവുമില്ല. മമ്മൂട്ടി എന്ന് പറഞ്ഞപ്പോല്‍ പുള്ളി കരുതിയത് ഏതോ പാട്ടുകാരന്‍ ആണെന്നാണ്.

അന്ന് പാര്‍ട്ട് പാര്‍ട്ടായി എടുക്കാനാകില്ല. ഒറ്റയടിക്ക് പാടണം. മമ്മൂട്ടി അത്യാവശ്യം നന്നായി പാടി. പക്ഷെ കേള്‍ക്കാന്‍ പേടിയായിരുന്നു. ഞാന്‍ പാടിയത് ശരിയായിട്ടുണ്ടാകുമോ എന്ന് ചോദിച്ചു. സൂപ്പറായിട്ടുണ്ട്, കേട്ട് നോക്കൂ എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ ആ ട്രാക്ക് ആ കമ്പനിയില്‍ നിന്നും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കുറേ സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചിരുന്നു.

ലാലും ഒന്ന് രണ്ട് തവണ പാടിയിട്ടുണ്ട്. അതും കുട്ടികള്‍ക്കു വേണ്ടിയുള്ള ഓണപ്പാട്ടുകളായിരുന്നു. അഞ്ച് മണി സമയം പറഞ്ഞിരുന്നു ലാലിനോട്. ലാല്‍ നാല് മണിയ്ക്ക് തന്നെ വന്നു. പാട്ട് പാടാനുള്ള ക്രേസുകൊണ്ട്. ഇത്രയും തിരക്കുള്ള മനുഷ്യന്‍ ഒരു മണിക്കൂര്‍ മുമ്പേ വന്നിരിക്കുകയാണ്''.

Mohanlal and Mammootty
'ആരാണ്? എന്താണ്?'; ഒമര്‍ ലുലുവിന്റെ പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷറഫുദ്ദീന്‍; ഒഴിവാക്കിയതാണെന്ന് കമന്റുകള്‍
Mohanlal and Mammootty
'മുകളിൽ നിന്ന് ചാടി കാലൊക്കെ പണിയായിട്ട് കിടന്നതാണ്; വിനായകന്റെ ഡാൻസിന്റെ സൈഡൊന്നും സിനിമയിലാരും ഇതുവരെ കണ്ടിട്ടില്ല'
Mohanlal and Mammootty
'കംബാക്ക്... എന്ന് പറഞ്ഞ് പറഞ്ഞിപ്പോൾ എന്റെ പേരും അങ്ങനെയായി, 'നിവിൻ പോളി കംബാക്ക്'; പൊട്ടിച്ചിരിപ്പിച്ച് നടൻ
Summary

Music director Berny recalls how he made Mohanlal and Mammootty sing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com