'കംബാക്ക്... എന്ന് പറഞ്ഞ് പറഞ്ഞിപ്പോൾ എന്റെ പേരും അങ്ങനെയായി, 'നിവിൻ പോളി കംബാക്ക്'; പൊട്ടിച്ചിരിപ്പിച്ച് നടൻ

ഈ സിനിമയെക്കുറിച്ചും കംബാക്ക് എന്ന് പറയുന്നുണ്ട്.
Nivin Pauly
Nivin Paulyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രമാണ് 'യേഴു കടൽ യേഴു മലൈ'. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ പ്രീ റിലീസ് ഇവന്റിൽ നിവിൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയറ്ററുകളിൽ നല്ല രീതിയിൽ ഓടിയതിൽ സന്തോഷമുണ്ട്.

ഇതുപോലെ ഒരു വിജയമൊക്കെ വരുമ്പോൾ നമ്മൾ നല്ല സന്തോഷത്തിലായിരിക്കുമല്ലോ. കുറച്ചു കൂടി നമ്മൾ സിനിമയോടും പ്രേക്ഷകരോടും ഉത്തരവാദിത്വമുള്ളവരാകും. നമുക്കാ സ്നേഹം തരുന്നത് പ്രേക്ഷകരാണ്. അവർക്ക് വേണ്ടി നല്ല സിനിമകൾ ചെയ്യണമെന്നാണ് ആ​ഗ്രഹം. അങ്ങനെ നടക്കട്ടെ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

കുറേ നാളായി കംബാക്ക്... കംബാക്ക്... എന്ന് കേട്ട് കേട്ട് ഇപ്പോൾ എന്റെ പേരും അങ്ങനെയായിട്ടുണ്ട്, നിവിൻ പോളി കംബാക്ക് എന്ന്. ഒന്നും വേർതിരിച്ച് പറയണ്ട, എല്ലാ സിനിമകളും കംബാക്ക് തന്നെയാണ്. ഈ സിനിമയെക്കുറിച്ചും കംബാക്ക് എന്ന് പറയുന്നുണ്ട്. കംബാക്ക് ടു തമിഴ് സിനിമ എന്ന്. ഇരിക്കട്ടേ ഒരു കംബാക്ക് കൂടെ".- തമാശരൂപേണ നിവിൻ പോളി പറഞ്ഞു.

അതോടൊപ്പം ‘യേഴു കടൽ യേഴു മലൈ’ സിനിമയെക്കുറിച്ചും നിവിൻ സംസാരിച്ചു. 'പേരൻപ്' കണ്ടതിന് ശേഷം റാം സാറിനൊപ്പം വർക്ക് ചെയ്യണമെന്ന് അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ പറഞ്ഞിരുന്നു. എന്നാൽ അത് നടക്കുമെന്ന് ഞാൻ വിചാരിച്ചതേയില്ല. ഞങ്ങൾ തമ്മിൽ കണ്ട് കുറച്ചു മാസങ്ങൾക്ക് ശേഷമാണ് ഈ പടത്തിന്റെ ഒരു ഐഡിയ സാർ എന്നോട് പറഞ്ഞത്.

അത് ഭയങ്കര രസമായിരുന്നു. റാം സാറിന്റെ പടം ഭയങ്കര സീരിയസ് ആയിരിക്കുമെന്നാണ് ഞാൻ വിചാരിച്ചു കൊണ്ടിരുന്നത്. പക്ഷേ അദ്ദേഹം എന്നോട് കഥ പറയാൻ വന്നപ്പോൾ ഹ്യൂമറോടു കൂടിയാണ് പറഞ്ഞത്. എന്റെയും സൂരിയുടെയും കഥാപാത്രങ്ങൾ തമ്മിൽ പറയുന്ന കൗണ്ടറുകളും എല്ലാം കൂട്ടിച്ചേർത്ത് തമാശയായാണ് അദ്ദേഹം അത് പറഞ്ഞു തന്നത്.

വളരെ പെട്ടെന്നാണ് പിന്നെ വലിയൊരു ടീമായി മാറിയത്. എല്ലാവരും തിയറ്ററിൽ വന്നു തന്നെ കാണണം. ഈ സിനിമയിൽ എലിയും ഒരു പ്രധാന കഥാപാത്രമാണ്".- നിവിൻ പോളി പറഞ്ഞു.

Nivin Pauly
'കാര്യമായി എന്തോ പറ്റിയിട്ടിട്ടുണ്ട്...'; ക്ഷേത്രത്തില്‍ പോയതിന് പൃഥ്വിരാജിനെ പരിഹസിച്ച് ബിജെപി നേതാവ്
Nivin Pauly
ഒരു വര്‍ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്‍!
Nivin Pauly
'നന്നായി പഠിപ്പിക്കുക, നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക, അതായിരുന്നു മനസിൽ'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് മനോജ് കെ ജയൻ
Summary

Nivin Pauly talks about his comeback.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com