

നടന്‍ പൃഥ്വിരാജിനെ വിമര്‍ശിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുല്‍. ബോളിവുഡ് ചിത്രം ദായ്‌റയുടെ റിലീസിന് പിന്നാലെ പൃഥ്വിരാജ് മുംബെയിലെ ലാല്‍ബാഗ് രാജ ഗണേശ മണ്ഡല്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനെയാണ് യുവരാജ് ഗോകുല്‍ വിമര്‍ശിച്ചിരിക്കുന്നത്. ഭാര്യ സുപ്രിയയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയ പൃഥ്വിയുടെ ചിത്രങ്ങളും വിഡിയോകളും നേരത്തെ വൈറലായിരുന്നു.
'കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. സംസര്‍ഗ്ഗം കുറച്ച് നല്ല മനുഷ്യരുമായി വന്നപ്പോള്‍ ഉണ്ടാകുന്ന മാറ്റമാണെന്ന് തോന്നുന്നു' എന്നായിരുന്നു യുവരാജ് ഗോകുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നീട് മറ്റൊരു പോസ്റ്റിലൂടേയും യുവരാജ് പൃഥ്വിരാജിനെ വിമര്‍ശിക്കുന്നുണ്ട്. ''പൃഥ്വിരാജ് പണ്ട് പറഞ്ഞിട്ടുണ്ട് ഏതെങ്കിലും ഒരു മതത്തിലോ മൂര്‍ത്തിയിലോ അല്ല വിശ്വാസം എന്ന്. ഇന്ന് അയാള്‍ മുംബൈയില്‍ ഗണേശ വിഗ്രഹത്തെ തൊഴുതു'' ഗോകുല്‍ പറയുന്നു.
''അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. യുക്തിവാദ സംഘടനയുടെ ജില്ലാ പ്രസിഡന്റായിരുന്ന ആളെ ഞാന്‍ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ വച്ച് കണ്ടിട്ടുണ്ട്.. ഒരുമിച്ചിരുന്ന് ഭജന പാടിയിട്ടുമുണ്ട്. Do i look like pooja path types എന്ന് ചോദിച്ച വിരാട് കോഹ്ലി ഇന്ന് എന്താണ് അവസ്ഥ? നമ്മള്‍ തന്നെ വാത്മീകിയുടെ ജീവിതം പറയുകയും നമ്മള്‍ തന്നെ മറ്റുള്ളവരെ ട്രോളുന്നതും ശരിയല്ല. നമുക്ക് തന്നെ വാത്മീകിയുടെ പരിവര്‍ത്തനത്തില്‍ വിശ്വാസമില്ലാത്തത് പോലെയാണ്'' എന്നും അദ്ദേഹം പറയുന്നു.
പൃഥ്വിരാജിന്റെ ക്ഷേത്ര സന്ദര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തെ വിമര്‍ശിച്ചും പരിഹസിച്ചും ഒരു വിഭാഗം എത്തിയിട്ടുണ്ട്. വിശ്വാസത്തെക്കുറിച്ചും പൂജയെക്കുറിച്ചും ദൈവത്തെക്കുറിച്ചുമെക്കെ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പൃഥ്വിയ്‌ക്കെതിരെ ഒരു വിഭാഗം സൈബര്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ ഒരാള്‍ ക്ഷേത്രത്തില്‍ പോകുന്നതിലും വിശ്വാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുന്നതിലും തെറ്റില്ലെന്നും മറ്റൊരു വിഭാഗം പറയുന്നു.
ദായ്‌റയാണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മേഘ്‌ന ഗുല്‍സാര്‍ ഒരുക്കിയ സിനിമയില്‍ കരീന കപൂറും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തില്‍ പൃഥ്വിയുടേതായി ഒടുവിലിറങ്ങിയ ചിത്രം ഖലീഫയായിരുന്നു. ഓണത്തിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates