സുരേഷ് ബാബു സ്വയം മാറിയെന്നാണ് പറഞ്ഞത്, കുത്തിച്ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല: പികെ ശ്രീമതി

പിപി ദിവ്യ സിപിഎമ്മുമായി അകലുന്നു എന്ന പ്രചാരണങ്ങളെയും ശ്രീമതി തള്ളി
pk sreemathi, en suresh babu
പികെ ശ്രീമതി, ഇഎന്‍ സുരേഷ് ബാബു
Updated on: 
1 min read

തിരുവനന്തപുരം: സിപിഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു പദവിയില്‍ നിന്ന് സ്വയം മാറുകയായിരുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പികെ ശ്രീമതി. വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെയല്ല യാഥാര്‍ഥ്യമെന്നും, എന്നാല്‍ ഇതിന്റെ പിന്നാലെ പോയി കൂടുതല്‍ കാര്യങ്ങള്‍ കുത്തിച്ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഈ വിഷയം ചര്‍ച്ചയായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് പാര്‍ട്ടിക്ക് മുന്നില്‍ വരുമായിരുന്നു. തങ്ങള്‍ക്ക് ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ല. അങ്ങനെയിരിക്കെ പരാതിയില്ലാത്ത വിഷയത്തില്‍ എങ്ങനെ മറുപടി പറയുമെന്നും അവര്‍ ചോദിച്ചു.

പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ അദ്ദേഹം സ്വയം സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. പരാതി ലഭിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് ഇടപെടാനാകൂ. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു എന്നതുകൊണ്ടു മാത്രം അതിനെ തള്ളാനോ കൊള്ളാനോ കഴിയില്ലെന്നും ശ്രീമതി വ്യക്തമാക്കി.

മുന്‍ ആരോഗ്യമന്ത്രിമാരായ കെകെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ക്കൊപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സംഭവത്തില്‍ ഒരു പെണ്‍കുട്ടിയുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് പരാതി കിട്ടിയോ എന്ന് ഇതുവരെ തിരക്കിയിട്ടില്ല. വിഷയത്തില്‍ ആരെങ്കിലും പറയുകയാണെങ്കില്‍ പറയട്ടെ, എല്ലാ കാര്യങ്ങളും തങ്ങള്‍ അറിയണമെന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പിപി ദിവ്യ സിപിഎമ്മുമായി അകലുന്നു എന്ന പ്രചാരണങ്ങളെയും ശ്രീമതി തള്ളി. ദിവ്യ പാര്‍ട്ടി വിട്ട് എങ്ങോട്ടും പോകില്ലെന്നും അവര്‍ ഇപ്പോഴും പാര്‍ട്ടി അംഗമായി തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.

pk sreemathi, en suresh babu
'സുരേഷ് ബാബുവിനെ മാറ്റിയത് കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച്': ബിനോയ് വിശ്വം; പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രമെന്ന് ബിജെപി
pk sreemathi, en suresh babu
വനിതാ അഭിഭാഷകയുടേതടക്കം 11 പരാതികൾ, ഒപ്പം മൂന്ന് മണ്ഡലങ്ങളിലെ തോൽവിയും 67,000 വോട്ടിന്റെ ചോർച്ചയും: ഇഎൻ സുരേഷ് ബാബുവിന്റെ കസേര തെറിച്ചതിന് പിന്നിൽ...
pk sreemathi, en suresh babu
സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി
Summary

EN Suresh Babu Stepped Down Voluntarily, PK Sreemathi Dismisses Rumors on CPIM Controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com