സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

പൊലീസുകാര്‍ക്ക് മെച്ചപ്പെട്ട താമസം, ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നിര്‍ദേശങ്ങൾ നൽകിയിട്ടുണ്ട്
sabarimala police
ശബരിമലai image
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ് കൂട്ടിയത്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവന്‍സ് ലഭിക്കും.

sabarimala police
'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിദിന ഭക്ഷണ ചെലവിനുള്ള മെസ്സ് അലവൻസും വർധിപ്പിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 79 രൂപയിൽ നിന്നും പ്രതിദിനം 90 രൂപയായി വർദ്ധിപ്പിച്ചു. തീർത്ഥാടന കാലത്തെ പൊലീസ് മെസ്സ് സൗകര്യങ്ങൾക്കായി ആകെ 3.60 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.

തീര്‍ഥാടനകാലത്ത് പൊലീസുകാര്‍ക്ക് മെച്ചപ്പെട്ട താമസം, ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നിര്‍ദേശങ്ങൾ നൽകിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പൊലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

sabarimala police
ലൈംഗികാതിക്രമത്തിന് ഇരയായവർ ഡോക്ടറോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടില്ല എന്നത് മൊഴി തള്ളാൻ കാരണമല്ല: ഹൈക്കോടതി
sabarimala police
അന്‍വര്‍ സാദത്ത് എംഎൽഎയ്ക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍
Summary

The luggage allowance for police personnel on duty at Sannidhanam has been doubled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com