'സുരേഷ് ബാബുവിനെ മാറ്റിയത് കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച്': ബിനോയ് വിശ്വം; പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രമെന്ന് ബിജെപി

സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാൻ പാർട്ടിക്ക് ബാധ്യതയുണ്ടെന്ന് സിപിഐ; പരാതി എന്തുകൊണ്ട് പൊലീസിന് നൽകുന്നില്ലെന്ന് പ്രശാന്ത് ശിവൻ
Binoy Viswam
Binoy Viswam
Edited By:
Updated on: 
1 min read

പാലക്കാട്:ഇ.എൻ. സുരേഷ് ബാബുവിനെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ സംഭവത്തിൽ മുന്നണിയിലും രാഷ്ട്രീയ വൃത്തങ്ങളിലും പോര് മുറുകുന്നു. സുരേഷ് ബാബുവിനെതിരെ സിപിഎം കൈക്കൊണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഉറച്ച നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചപ്പോൾ, സിപിഎം പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.

Binoy Viswam
വനിതാ അഭിഭാഷകയുടേതടക്കം 11 പരാതികൾ, ഒപ്പം മൂന്ന് മണ്ഡലങ്ങളിലെ തോൽവിയും 67,000 വോട്ടിന്റെ ചോർച്ചയും: ഇഎൻ സുരേഷ് ബാബുവിന്റെ കസേര തെറിച്ചതിന് പിന്നിൽ...

സിപിഎം അവർക്ക് ശരിയെന്ന് തോന്നുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് നടപടിയെടുത്തതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെല്ലാം ഈ മൂല്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. ആൺ-പെൺ ബന്ധത്തെക്കുറിച്ച് വ്യക്തവും കൃത്യവുമായ കാഴ്ചപ്പാട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ട്. പാർട്ടിക്ക് അകത്തുള്ള സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാനും അവരെ പൂർണ്ണമായി സംരക്ഷിക്കാനും ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Binoy Viswam
ഡിജിറ്റല്‍ തെളിവുകള്‍ സഹിതം യുവ അഭിഭാഷകയുടെ പരാതി; ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം

അതേസമയം, സംഭവത്തിൽ രൂക്ഷവിമർശനവുമായാണ് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ രംഗത്തെത്തിയത്. സിപിഎം പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രങ്ങളായി മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി ഓഫീസിനുള്ളിൽ പീഡനശ്രമം നടന്നു എന്ന് ഗുരുതരമായ ആക്ഷേപം ഉയർന്നിട്ടും പരാതി എന്തുകൊണ്ടാണ് പൊലീസിന് കൈമാറാത്തതെന്ന് അദ്ദേഹം ചോദിച്ചു. പരാതി പാർട്ടി ആഭ്യന്തരമായി തീർക്കേണ്ടതല്ലെന്നും കേസ് എടുത്ത് അന്വേഷിക്കേണ്ടത് പൊലീസാണെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു. ജില്ലയിൽ ഇത് ആദ്യത്തെ സംഭവമല്ലെന്നും 2019-ൽ ചെർപ്പുളശ്ശേരി പാർട്ടി ഓഫീസിലും 2018-ൽ പി.കെ. ശശിക്കെതിരെയും ഇത്തരം ആരോപണങ്ങൾ വന്നിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. പരാതിയുടെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി പറയുമ്പോൾ, വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചതാണെന്ന് പുതിയ ജില്ലാ സെക്രട്ടറി പറയുന്നത് പാർട്ടിയിലെ ഇരട്ടത്താപ്പാണെന്നും ബിജെപി കുറ്റപ്പെടുത്തി.

എന്നാൽ, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ മാറ്റിയതിൽ പാർട്ടിക്ക് കൃത്യമായ കാരണങ്ങളുണ്ടെന്നും ഇതിൽ ഒരുതരത്തിലുള്ള ബാഹ്യ ഇടപെടലും അനുവദിക്കില്ലെന്നും മുതിർന്ന സിപിഎം നേതാവ് എൻ.എൻ. കൃഷ്ണദാസ് വ്യക്തമാക്കി. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് സംസ്ഥാന നേതൃത്വത്തിനായിരിക്കും ലഭിച്ചത്. ആർക്കെതിരെയാണോ പരാതിയുള്ളത് അയാൾക്ക് പരാതി നൽകില്ലല്ലോയെന്നും, അതിന് മുകളിലുള്ള ഘടകത്തിനാണ് നൽകുകയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കകത്ത് കൈകാര്യം ചെയ്യേണ്ട കാര്യങ്ങൾ സംഘടനാപരമായിത്തന്നെ കൈകാര്യം ചെയ്യും. വിവരങ്ങൾ യഥാസമയം പൊതുസമൂഹത്തോട് പറയുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

Summary

The unceremonious removal of E.N. Suresh Babu from the post of CPI(M) Palakkad District Secretary over allegations of sexual harassment within a party office has sparked an intense political slugfest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com