ഡിജിറ്റല്‍ തെളിവുകള്‍ സഹിതം യുവ അഭിഭാഷകയുടെ പരാതി; ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം

പാര്‍ട്ടി ഓഫീസില്‍ വച്ച് ഇഎന്‍ സുരേഷ്ബാബു മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
e n suresh babu
ഇ എൻ സുരേഷ് ബാബു ടിവി ദൃശ്യം
Edited By:
Updated on: 
1 min read

പാലക്കാട്: ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയ ഇഎന്‍ സുരേഷ് ബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സിപിഎം. അഭിഭാഷകയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇഎന്‍ സുരേഷ്ബാബുവിനെതിരെ യുവതി ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

പാര്‍ട്ടി ഓഫീസില്‍ വച്ച് ഇഎന്‍ സുരേഷ്ബാബു മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടനപരമായ ആവശ്യത്തിനെത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് യുവതി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരാതി നല്‍കുകയായിരുന്നു. സുരേഷ്ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചതോടെയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം.

വിശാല സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിക്കിടെ സംസ്ഥാന നേതൃത്വം ഇഎന്‍ സുരേഷ് ബാബുവിനെ വിളിച്ചുവരുത്തുകയും പരാതി വായിപ്പിച്ച് കേള്‍പ്പിക്കുകയും സ്വയം പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാമെന്ന് അറിയിച്ച സുരേഷ് ബാബു തനിക്കെതിരെ വന്ന പരാതി വിശാല കമ്മിറ്റിയില്‍ പറയരുതെന്നും ആവശ്യപ്പെടുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിയുകയാണെന്നാണ് ഇഎന്‍ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, ചതിച്ചവര്‍ ചതിക്കപ്പെടും എന്നത് പ്രകൃതി നിയമമാണ്. പലരുടെയും രാഷ്ട്രീയഭാവി ഇല്ലാതാക്കിയയാളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കിയ ഇഎന്‍ സുരേഷ് ബാബു, സ്ത്രീയുടെ പരാതി പാര്‍ട്ടിയുടെ മുന്നിലെത്തിച്ചത് തങ്ങളല്ല. കോടിക്കണക്കിന് രൂപ പിരിച്ചെന്നും സ്വന്തം ഓഫീസ് പോലും ദുരുപയോഗം ചെയ്‌തെന്നും ആക്ഷേപം ഉന്നയിച്ചത് സിപിഎമ്മുകാര്‍ തന്നെയാണ്. എംവി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവരുടെ പിന്തുണ സുരേഷ് ബാബുവിന് ഇനിയും ഉണ്ടാകുമെന്നും പികെ ശശി പറഞ്ഞു.

e n suresh babu
പാലക്കാട് സിപിഎമ്മിൽ വൻ അഴിച്ചുപണി: ഇഎൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി
e n suresh babu
'ഗ്യാനേഷ് കുമാറിന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ പദവിയുടെ നിയമപരിരക്ഷ ലഭിക്കില്ല; മലേഷ്യൻ എഞ്ചിനിയറുടെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷിന്റെ പേരുണ്ട്': രമേശ് ചെന്നിത്തല
Summary

CPM has taken strict disciplinary action against EN Suresh Babu, who was removed from the post of District Secretary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
Suresh Babu Removal Reasons
CPM Palakkad District Secretary Replaced
SFI leader threatened by SI
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com